Jump to content

പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപ്പോർട്ട്/നന്ദി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ സമിതി റിപ്പോർട്ട് (റിപ്പോർട്ട്)

രചന:മാധവ് ഗാഡ്ഗിൽ, പരിഭാഷകൻ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

[ ix ]


നന്ദി

പശ്ചിമഘട്ട മേഖലയിൽനിന്നുള്ള ലോകസഭാഗംഗങ്ങൾ, ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മന്ത്രിമാർ, എം.എൽ.എ.മാർ, ബഹുമാനപ്പെട്ട കേന്ദ്രപരിസ്ഥിതി വനം മന്ത്രി എന്നീ മഹത്‌വ്യക്തികൾ നൽകിയ സഹായ സഹകരണങ്ങൾക്ക്‌ പശ്ചിമഘട്ട വിദഗ്‌ധ സമിതി നന്ദി രേഖപ്പെടുത്തുന്നു.

പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ പഞ്ചായത്തീ രാജ്‌ സ്ഥാപനങ്ങൾ, ഗ്രാമവികസന വകുപ്പ്‌, പരിസ്ഥിതി വനംവകുപ്പ്‌, കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രഷൻ, കേരള വന ഗവേഷണ കേന്ദ്രം തുടങ്ങിയ മുഴുവൻ സ്ഥാപനങ്ങൾക്കും അവർ നൽകിയ സേവനങ്ങളുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു വിദഗ്‌ധ പാനലുമായി സഹകരിച്ചും സംവേദിച്ചും പ്രവർത്തിച്ച ഒട്ടനവധി പൗര സംഘടനകളും, പരിസ്ഥിതി സംഘടനകളും ഉണ്ട്‌ നയരൂപീകരണത്തിൽ വ്യക്തത വരുത്തിയും പരിസ്ഥിതി പരിരക്ഷണത്തിന്‌ അനുയോജ്യമായ മാനദണ്ഡങ്ങൾ ഉരുത്തിരിച്ചും പ്രത്യേകിച്ച്‌ പരിസ്ഥിതി വിലോല മേഖല തരംതിരിക്കുന്ന കാര്യത്തിലും ഒക്കെ നിർണായകമായ സംഭാവനകളാണ്‌ ഇവരിൽനിന്നും സമിതിക്കു ലഭിച്ചത്‌ റിപ്പോർട്ടിന്റെ അനുബന്ധ ഭാഗത്ത്‌ ഇവരുടെ പേരുകൾ ചേർത്തിട്ടുണ്ട്‌ എല്ലാവർക്കും ഉള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

സന്ദർശനവേളകളിൽ വിഗദ്ധസമിതിയെ ഊഷ്‌മളമായി വരവേൽക്കുകയും, ആവശ്യമായ വിവരങ്ങൾ മന ിലാക്കാൻ സൗകര്യമൊരുക്കുകയും ചെയ്‌ത പശ്ചിമഘട്ട നിവാസികളുടെ പങ്ക്‌ വളരെ വലുതായിരുന്നു എന്നാണ്‌ സമിതി വിലയിരുത്തുന്നത്‌.

സുപ്രീം കോടതി അഭിഭാഷകനും, ELDF മാനേജിങ്ങ്‌ പാർട്‌ണറുമായ ശ്രീ സഞ്ചയ്‌ ഉപാധ്യായ നൽകിയ വിദഗ്‌ധ ഉപദേശം, പശ്ചിമഘട്ട അതോറിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളുണ്ടാക്കുന്ന കാര്യത്തിൽ വളരെയേറെ സഹായകരമായി എന്ന കാര്യം നന്ദിപൂർവം സ്‌മരിക്കുന്നു.

ജിയോസ്‌പേഷ്യൽ ഡാറ്റാബേസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും, പരിസ്‌തിതി വിലോല മേഖലയുടെ തിരിച്ചറിയലിനുള്ള മാനദണ്ഡങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിലും ഡോ എസ്‌.എൻ പ്രസാദ്‌ നൽകിയ സേവനം വിലമതിക്കാനാകാത്തതായിരുന്നു അദ്ദേഹത്തിനുള്ള നന്ദിയും ഇവിടെ കുറിക്കുന്നു ഒപ്പം തന്നെ മേൽപറഞ്ഞ പ്രവർത്തനങ്ങളിൽ സഹായിച്ച താഴെ പറയുന്നവരുടെ സേവനങ്ങൾക്കുള്ള നന്ദിയും രേഖപ്പെടുത്തുന്നു.

1. ശ്രീ കിരൺ, ശ്രീ വി ശ്രീനിവാസൻ, ഡോ ജഗദീശ്‌ കൃഷ്‌ണസ്വാമി, ശ്രീമതി അരുദ്ധതി ദാസ്‌
2. FERAL ലെ ശ്രീ രവീന്ദ്ര ഭല്ല, CEPF ലെ ശ്രീ ഭാസ്‌കർ ആചാര്യ
3. കെയർ എർത്തിലെ ഡോ RJR ഡാനിയൽസ്‌
4. ZSI ലെ ഡോ കെ.എ സുബ്രഹ്മണ്യൻ
5. പ്രാ ആർ സുകുമാർ
6. ഡോ കെ.എൻ ഗണേശയ്യ
7. ഡോ പി.എസ്‌ റോയി
8. ഡോ ബറൂച്ച, ഡോ ഷാമിത (BVIEER), ഡോ ജെയ്‌ സമന്ത്‌, അദ്ദേഹത്തിന്റെ സഹപ്രവർത്തകർ (DEFRAAI)
9. ഡോ കെ.എസ്‌ രാജൻ (ജിയോസ്‌പേഷ്യൽ ഫൗണ്ടേഷൻ)

[ x ]

10. ഡോ. പി.വി.കെ. നായർ (കേരള വന ഗവേഷണ കേന്ദ്രം)
11. ശ്രീ. സന്തോഷ്‌ ഗേക്ക്‌വാദ്‌, ശ്രീ. ശിവകൃഷ്‌ണൻ, ശ്രീ. രവികുമാർ, ശ്രീ. അപ്പലാചാരി, ശ്രീ. സായ്‌ പ്രസാദ്‌
12. ശ്രീമതി അമൃത ജോക്‌ലേക്കർ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ ബംഗളൂരുവിൽ വച്ച്‌ നടത്തിയ സമിതിയുടെ ചർച്ചായോഗങ്ങൾക്ക്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശ്രീമതി ഗീത ഗാഡ്‌കാക്കറിനുള്ള പ്രത്യേക നന്ദി ഇവിടെ കുറിക്കുന്നു ഡൽഹിയിലെ ഊർജ വിഭവകേന്ദ്രത്തിലെ (TERI) ശ്രീമതി സരോജ്‌ നായർ, ശ്രീമതി ഷൈലി കേഡിയ എന്നിവർക്കും, റിപ്പോർട്ട്‌ തയ്യാറാക്കാനും, ഗവേഷണസഹായങ്ങൾക്കും വേണ്ടി നൽകിയ പിന്തുണയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.

കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും പ്രത്യേകിച്ച്‌ ഡപ്യൂട്ടി ഡയറക്‌ടർ ആയ ഡോ അമീത്‌ ലോവിനും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.