Jump to content

പരമപഞ്ചകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(പരമപഞ്ചകം (കുമാരനാശാൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


പരമപഞ്ചകം

[തിരുത്തുക]

(കുമാരനാശാന്റെ ആദ്യകാലത്തെ ഒരു സ്തോത്രകൃതി)

നിരയാ നിരയാ‍യ് നിരയായ്
നിരയാംഭോധിക്കു നിയതാകലത്തായ്
വരയാ വരയാ വരയായ്
വരയാറും വിട്ട വരയെ വന്ദിക്കാം.

മറവാ മറവായ് മറവായ്
മറവാവതല്ലാത മണിവിളക്കായി
നിറവാ നിറവായ് നിറവായ്
നിരവായമൃതായ നിലയെ വന്ദിക്കാം.

തിരയാ തിരയാ തിരയായ്
തിരയാറീടുന്ന തിരുവരുൾക്കടലായ്
പരയാ പരയാ പരയാ
പരയാ പരയായ് പദവി വന്ദിക്കാം.

തിരയാതിരിയാതിരിയായ്
തിരയാദരിയാത യെരിയുമെരിയായി
പിരിയാ പിരിയാപിരിയായ്
പിരിയാതരുളുന്ന പിടിയെ വന്ദിക്കാം.

മറയാ മറയാ മറയായ്
മായാലറിയാത മതിയിലും മതിയായ്
പറയാ പറയാ പറയായ്
പറയാവതല്ലാത പദയുഗം പണിയാം.

"https://ml.wikisource.org/w/index.php?title=പരമപഞ്ചകം&oldid=55801" എന്ന താളിൽനിന്ന് ശേഖരിച്ചത്