Jump to content

ദേവ ദേവനു മംഗളം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവ ദേവനു മംഗളം

രചന:യുസ്തൂസ് യോസഫ്

സൗരാഷ്ടം - ആദിതാളം

പല്ലവി

ദേവ- ദേവന്നു മംഗളം
മഹോന്നതനാം
ദേവ- ദേവന്നു മംഗളം

ചരണങ്ങൾ

ദേവ ദൂത-രാകാശ ദിവ്യഗണങ്ങൾ പാടി
കേവലാനന്ദത്തോടെ-മേവി സ്തുതിചെയ്യുന്ന
(ദേവ...)

സകല ലോകങ്ങാളിലെ സർവ്വഗണങ്ങളേയും
സുഖമുടനെ ചമച്ചു- സകല നാളും പാലിക്കും-
(ദേവ...)

നരഗണങ്ങളിന്നതി ദുരിതമൊഴിപ്പാനായി-
തിരുമകനെ നരനായ് ധരണിയിങ്കലയച്ച-
(ദേവ...)

പാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാൻ
പാവനാത്മാവേ നൽകും ജീവ ജലാശയമാം-
(ദേവ...)

ആദരവോടു തന്റെ വേദ വെളിവു മനു-
ജാതികൾക്കരുളിയ- ആദി നാഥനാകുന്ന.
(ദേവ...)

"https://ml.wikisource.org/w/index.php?title=ദേവ_ദേവനു_മംഗളം&oldid=29066" എന്ന താളിൽനിന്ന് ശേഖരിച്ചത്