Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-67


പ്രത്യഹം ഭക്തിസംയുക്തോ
യഃ പൂജനമിദം പഠേൽ
[ 107 ] വാഗ്വാദിന്യാഃ പ്രസാദേന
വത്സരാൽ സ കവിർഭവേൽ.        (67)

വിഭക്തി -
പ്രത്യഹം - അവ്യ.
ഭക്തിസംയുക്തഃ - അ. പു. പ്ര. ഏ.
യഃ - യച്ഛ. പു. പ്ര. ഏ.
പൂജനം - അ. ന. ദ്വി. ഏ.
ഇദം - ഇദംശ. ന. ദ്വി. ഏ.
പഠേൽ - ലിങ്. പ. പ്ര. ഏ.
വാഗ്വാദിന്യാഃ - ഈ. സ്ത്രീ. ‌ഷ. ഏ.
പ്രസാദേന - അ. പു. തൃ. ഏ.
വത്സരാൽ. അവ്യ.; സഃ - തച്ഛ. പു. പ്ര ഏ.
കവിഃ - ഇ. പു. പ്ര. ഏ.; ഭവേൽ - ലിങ്. പ്ര. പ്ര. ഏ.

അന്വയം - യഃ പ്രത്യഹം ഭക്തിസംയുക്തഃ ഇദം പൂജനം പഠേൽ സ വാഗ്വദിന്യാഃ പ്രസാദേന വത്സരാൽ കവിഃ ഭവേൽ.

അന്വയാർത്ഥം - യാവനൊരുത്തൻ ദിവസംതോറും ഭക്തി സംയുക്തനായിട്ട് ഈ പൂജനത്തെ പഠിക്കുന്നുവോ അവൻ വാഗ്വാദിനിയുടെ പ്രസാദം കൊണ്ട് ഒരു വത്സരം കൊണ്ട് കവിയായി ഭവിക്കും.

പരിഭാ‌ഷ - ഭക്തിസംയുക്തൻ - ഭക്തിയോടുകൂടിയവൻ. പൂജനം - പൂജാ. വാഗ്വാദിനീ - ദേവി.

ഭാവം - യാവനൊരുത്തൻ ഭക്തിയോടുകൂടി ദിവസം തോറും ഈ പൂജയെ പഠിക്കുന്നുവോ അവൻ ദേവീപ്രസാദം കൊണ്ട് ഒരു വത്സരത്തിനകം കവിയായിത്തീരും.

ഇതി ശ്രീ ശങ്കരഭഗവൽപാദവിരചിതം
ശ്രീദേവിമാനസപൂജാസ്തോത്രം സമ്പൂർണ്ണം.

[ 108 ]