Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-59


ഏതസ്മിൻ മണിഖചിതേ സുവർണ്ണപീഠേ
തെലോക്യാഭയവരദൗ നിധായ ഹസ്തൗ
വിസ്തീർണ്ണം മൃദുലതരോത്തരച്ഛദേസ്മിൻ
പര്യങ്കേ കനകമയേ നി‌ഷീദ മാതഃ!        (59)

വിഭക്തി -
ഏതസ്മിൻ - ഏതച്ഛ. ദ. ന. സ. ഏ.
മണിഖചിതേ - അ. ന. സ. ഏ.
സുവർണ്ണപീഠേ - അ. ന. സ. ഏ.
തെലോക്യാഭയവരദൗ - അ. പു. ദ്വി. ദ്വി
നിധായ - ലബ്യ. അവ്യ.
ഹസ്തൗ - അ. പു. ദ്വി. ദ്വി
വിസ്തീർണ്ണേ - അ. ന. സ. ഏ.
മൃദുലതരോത്തരച്ഛദേ - അ. ന. സ. ഏ.
അസ്മിൻ - ഇദംശ. മ. ന. സ. ഏ.
പര്യങ്കേ - അ. ന. സ. ഏ.
കനകമയേ - അ. ന. സ. ഏ.
നി‌ഷീദ - ലോട്ട്. പര. മദ്ധ്യ. പു. ഏ.
മാതഃ - ഋ. സ്ത്രീ. സംപ്ര. ഏ.

അന്വയം - ഹേ മാതഃ മണിഖചിതേ ഏതസ്മിൻ സുവർണ്ണപീഠേ തെലോക്യാഭയവരദൗ ഹസ്തൗ നിധായ വിസ്തീർണ്ണേ മൃദുല തരോത്തരച്ഛദേ അസ്മിൻ കനകമയേ പര്യങ്കേ നി‌ഷീദ.

അന്വയർത്ഥം - അല്ലയോ മാതാവേ! മണിഖചിതമായിരിക്കുന്ന ഈ സുവർണ്ണപീഠത്തിൽ തെലോക്യാഭയവരദങ്ങളായിരിക്കുന്ന ഹസ്തങ്ങളെ നിധാനം ചെയ്തിട്ടു വിസ്തീർണ്ണമായി മൃദുല തരോത്തരച്ഛദമായി കനകമയമായിരിക്കുന്ന ഈ പര്യങ്കത്തിൽ നി‌ഷദിചാലും.

[ 96 ] പരിഭാ‌ഷ - മണിഖചിതം - രത്നങ്ങൾ പതിച്ചിട്ടുള്ളത്. സുവർണ്ണപീഠം - സ്വർണ്ണപീഠം. തെലോക്യാഭയവരങ്ങൾ - മൂന്നുലോകങ്ങൾക്കും അഭയത്തേയും വരത്തേയും ദാനം ചെയുന്നവ. നിധാനം ചെയ്ക - വെക്കുക. മൃദുലതരോത്തരച്ഛദം - ഏറ്റവും മാർദ്ദവമുള്ള മേൽവരിപ്പോടുകൂടിയത്. കനകമയം - സ്വർണ്ണനിർമ്മിതം. പര്യങ്കം - കിടക്ക (മെത്ത). നി‌ഷദിക്ക - കിടക്കുക.

ഭാവം - അല്ലയോ അമ്മേ! രത്നങ്ങൾ പതിച്ചിട്ടുള്ള ഈ സ്വർണ്ണപീഠത്തിൽ മൂന്നുലോകത്തിനും അഭയത്തേയും വരത്തേയും കൊടുക്കുന്ന ഹസ്തങ്ങളെവെച്ച് ഏറ്റവും മാർദ്ദവമുള്ള മേൽ വിരിപ്പോടുകൂടിയതും സ്വർണ്ണമയവുമായ ഈ മെത്തയിൽ കിടന്നാലും.