Jump to content

ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-50


മുഖകമലവിലാസലോലവേണീ -
വിലസിതനിർജ്ജിത ലോലഭൃംഗമാലാഃ
യുവജനസുഖകാരി ചാരുശീലാ
ഭഗവതി! തേ പുരതോ നടന്തി ബാലാഃ        (50)

വിഭക്തി -
മുഖകമലവിലാസലോലവേണീവിലസിതനിർജ്ജികതലോലഭൃഗമാലാഃ - ആ. സ്ത്രീ. പ്ര. ബ.
യുവജനസുഖകാരി ചാരുശീലാഃ - ആ. സ്ത്രീ. പ്ര. ബ.
ഭഗവതി - ഈ. സ്ത്രീ. സംപ്ര. ഏ.
തേ - യു‌ഷ്മ. ‌ഷ. ഏ
[ 82 ] പുരതഃ - അവ്യ.
നടന്തി - ലട്ട്. പ. പ്ര. പു. ബ.
ബാലാഃ - ആ. സ്ത്രീ. പ്ര. ബ.

അന്വയം - ഹേ ഭഗവതി! മുഖകമലവിലാസലോലവേണീ വിലസിതനിർജ്ജിതലോലഭൃംഗമാലാഃ യുവജനസുഖകാരി ചാരുശീലാഃ ബാലാഃ തേപുരതഃ നടന്തി.

അന്വയാർത്ഥം - അല്ലയോ ഭഗവതി! മുഖകമലവിലാസലോല വേണീ വിലസിത നിർജ്ജിതലോലഭൃംഗമാലകളായി യുവജന സുഖകാരിചാരുശീലകളായിരിക്കുന്ന ബാലകൾ നിന്തിരുവടിയുടെ പുരോഭാഗത്തിൽ നടനം ചെയ്യുന്നു.

പരിഭാ‌ഷ - മുഖകമലവിലാസലോലവേണീവിലസിതനിർജ്ജിതലോലഭൃംഗമാലകൾ - മുഖകമലവിലാസങ്ങളോടും ലോലവേണീവിലസിത നിർജ്ജിത ലോലഭൃംഗമാലയോടും കൂടിയവൾ. മുഖകമലവിലാസങ്ങൾ - മുഖകമലങ്ങളിലുള്ള വിലാസങ്ങൾ. മുഖകമലങ്ങൾ - താമരപ്പൂപോലെയുള്ള മുഖങ്ങൾ. വിലാസങ്ങൾ - ശൃംഖാരചേ ഷ്ടഖൾ. ലോലവേണീവിലസിത നിർജ്ജിത ലോലഭൃംഗമാല - ലോലവേണീവിലസിതക്കാൽ നിർജ്ജിതമായിരിക്കുന്ന ലോലഭൃംഗമാല. ലോലവേണീ വിലസിതം - ലോലവേണികളുടെ വിലസിതം. ലോലവേണികൾ - ഇളകിക്കൊണ്ടിരിക്കുന്ന തലമുടികൾ. വിലസിതം - വിലസിക്കപ്പെട്ടത്. വിലസിക്ക - ശോഭിക്ക. നിർജ്ജിതം - തോˉിക്കപ്പെട്ടത്. ലോല ഭൃംഗമാലാ - ലോലങ്ങളായിരിക്കുന്ന ഭൃംഗങ്ങളുടെ കൂട്ടം. ലോലങ്ങൾ - ഇളകുന്നവ. ഭൃംഗങ്ങൾ - വണ്ടുകൾ. യുവജന സുഖകാരി ചാരുശീലകൾ - യുവജനസുഖകാരികളായും ചാരുശീലകളായും ഇരിക്കുന്നവർ. യുവജനസുഖകാരികൾ - യുവജനങ്ങൾക്കു സുഖത്തെ ചെയ്യുവന്നവർ. യുവജനങ്ങൾ - യുവാക്കന്മാർ. ചാരുശീലകൾ നല്ല സ്വഭാവമുള്ളവർ. പുരോഭാഗം - മുൻഭാഗം.

[ 83 ] ഭാവം - അല്ലയോ ഭഗവതി! മുഖപത്മങ്ങളിൽ പ്രകാശിച്ചിരിക്കുന്ന ശൃംഗാരചേ ഷ്ടകളോടുകൂടിയവും ഇളകിക്കൊണ്ടിരിക്കുന്ന തലമുടിയുടെ ശോഭയാൽ വണ്ടിൻകൂട്ടങ്ങളെ ജയിച്ചവരും യുവജനങ്ങൾക്കു സുഖത്തെ ഉണ്ടാക്കുന്നവരും സൽസ്വഭാവികളുമായ ബാലസ്ത്രീകൾ നിന്തിരുവടിയുടെ മുൻഭാഗത്തിൽ നൃത്തം ചെയ്യുന്നു.