താൾ:Yukthibhasa.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒന്നാമദ്ധ്യായം] [൨൫


ഗവൎഗ്ഗക്ഷേത്രമാകുന്നതു്. എന്നിങ്ങനെ ചൊല്ലിയേടത്തു് ആ നിരൃതികോണിലെ ഖണ്ഡക്ഷേത്രം ഒരിഷ്ടവൎഗ്ഗക്ഷേത്രം; പിന്നെ ഈശകോണിലേതു മറ്റൊരു ഇഷ്ടവൎഗ്ഗക്ഷേത്രം. ഇവിടെ ഈശകോണിലെ വൎഗ്ഗക്ഷേത്രത്തെക്കാട്ടിൽ മറ്റെ മൂന്നു ക്ഷേത്രങ്ങളും കൂടിയതു് അഖണ്ഡമായിരിക്കുന്ന വലിയ രാശിയുടെ വൎഗ്ഗക്ഷേത്രത്തിൽ ഏറിയ ഭാഗമാകുന്നതു്. ആകയാൽ ആ ക്ഷേത്രങ്ങൾ മൂന്നും കൂടിയതു വൎഗ്ഗാന്തരമാകുന്നതു്. ഈ വൎഗ്ഗാന്തരക്,േത്രമാകുന്നതിനെ വരുത്തുംപ്രകാരം പിന്നെ ഇവിടെ ഈശകോണിലെ വൎഗ്ഗക്ഷേത്രത്തിന്റെ തെക്കെ പുറത്തും പടിഞ്ഞാറെപുറത്തും ഓരോ ഘാതക്ഷേത്രമുള്ളവ ഇവിടയ്ക്കുചെറിയ രാശിയെ രാശ്യാന്തരംകൊണ്ടു ഗുണിച്ചതായിട്ടിരിക്കുമവ. പിന്നെ നിരൃതികോണിലേതു് അന്തരവൎഗ്ഗമായിട്ടിരിക്കും. ആകയാൽ ചെറിയ രാശിയെ ഇരട്ടിച്ചതിനേയും രാശികൾ രണ്ടിന്റേയും അന്തരത്തേയും അന്തരംകൊണ്ടു ഗുണിക്കേണം. ആകയാൽ ചെറിയ രാശിയും വലിയ രാശിയും കൂടിയുള്ള യോഗത്തെ രാശ്യന്തരംകൊണ്ടു ഗുണിച്ചിട്ടുള്ളതായിട്ടിരിക്കും. ചെറിയ രാശിയും അന്തരവുമുള്ള യോഗം വലിയ രാശിയായിട്ടിരിക്കും, എന്നിട്ടു്. യോഗാന്തരാഹതിവൎഗ്ഗാന്തരമെന്നും വരും. ഇവ്വണ്ണമാകുമ്പോൾ ഒന്നിന്റെ വൎഗ്ഗം ഒന്നു്. ഒന്നും രണ്ടും ഉള്ള യോഗം ആകുന്ന മൂന്നിനെ അന്തരമാകുന്ന ഒന്നിനെക്കൊണ്ടു ഗുണിച്ചാൽ സംഖ്യാഭേദമില്ലായ്കയാൽ മൂന്നുതന്നെ യോഗാന്തരാഹതിയാകുന്നതു്. ആകയാൽ ഒന്നും രണ്ടും തങ്ങളിലുള്ള വൎഗ്ഗാന്തരം മൂന്നു്. ഈ മൂന്നിനെ ഒന്നിന്റെ വൎഗ്ഗമാകുന്ന ഒന്നിൽ കൂട്ടിയാൽ നാലു രണ്ടിന്റെ വൎഗ്ഗമായിട്ടിരിക്കും. ഈവണ്ണം രണ്ടും മൂന്നും കൂടിയ അഞ്ചു രണ്ടിന്റേയും മൂന്നിന്റേയും വൎഗ്ഗാന്തരമാകുന്നതു്. പിന്നെ മൂന്നിന്റേയും നാലിന്റേയും വൎഗ്ഗാന്തരം ഏഴു്. നാലുമഞ്ചുമുള്ള വൎഗ്ഗാന്തരം ഒമ്പതു്. ഇങ്ങനെ ഒന്നു തുടഹ്ങി ഈരണ്ടീരണ്ടു സംഖ്യ നിരന്തരേണ ഏറി ഏറിയിരിക്കും ഒന്നു തുടങ്ങിയുള്ള നിരന്തരസംഖ്യകളുടെ വൎഗ്ഗാന്തരം. ആകയാൽ ഒന്നു തുടങ്ങി ഈരണ്ടീരണ്ടേറി ഇരിപ്പോരു ശ്രേഢീക്ഷേത്രമായിരിക്കുമതു്. ഏകാദിക്രമേണയുള്ള സംഖ്യകളുടെ വൎഗ്ഗക്ഷേത്രമായിട്ടിരിക്കുമതു്. ഇങ്ങനെ ആകുമ്പോൾ ഏകാദിദ്വിചയശ്രേഢീക്ഷേത്രമായിട്ടും കല്പിക്കാം വൎഗ്ഗക്ഷേത്രത്തെ. അവിടെ ചതുരശ്രബാഹുവിങ്കലെ സംഖ്യയോളം വരി; നടേത്തെ വരിയിൽ ഒരു ഖണ്ഡം, പിന്നത്തേതിൽ മൂന്നു ഖണ്ഡം, പിന്നത്തെ വരിയിൽ അഞ്ചു്, ഇഹ്ങനെ വരിയിൽ ഖണ്ഡസംഖ്യകൾ ഈരണ്ടീരണ്ടേറീട്ടി

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/58&oldid=172480" എന്ന താളിൽനിന്ന് ശേഖരിച്ചത്