താൾ:Yukthibhasa.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൪] [യുക്തിഭാഷാ


തൊരു ഇഷ്ടസംഖ്യയെ കല്പിപ്പൂ. പിന്നെ പ്രഥമദ്വിതീയേഷ്ടങ്ങളുടെ ഘാതത്തെ ഇരട്ടിച്ചു് അതിനെ ഒന്നിൽ കൂട്ടൂ, ഒന്നിൽ കളയൂ. പിന്നെ ദ്വിതീയേഷ്ടവൎഗ്ഗം രണ്ടിലും കൂട്ടൂ അപ്പോൾ പ്രഥമേഷ്ടത്തിൽ ദ്വിതീയേഷ്ടം കൂട്ടിയതിന്റേയും കളഞ്ഞതിന്റേയും വൎഗ്ഗമായിരിക്കുമവരണ്ടും. പിന്നെ അവറ്റെ മൂലിച്ചാൽ ഒരു യോഗവൎഗ്ഗമൂലവും ഒരന്തരവൎഗ്ഗമൂലവുമായിട്ടിരിക്കുമവ.

ഇവിടെ യാതൊന്നു മുമ്പിൽ ഖണ്ഡവൎഗ്ഗക്ഷേത്രം ചൊല്ലപ്പെട്ടതു് _ ഈശകോണിൽ വലിയ ഖണ്ഡത്തിന്റെ വൎഗ്ഗം, നിരൃതികോണിൽ ചെറിയത്തിന്റെ വൎഗ്ഗം, മറ്റേകോണുകളിൽ ഖണ്ഡദ്വയഘാതക്ഷേത്രങ്ങളും_ ഈ നാലു ക്ഷേത്രവും കൂടിയതു് അഖണ്ഡയോ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/57&oldid=172479" എന്ന താളിൽനിന്ന് ശേഖരിച്ചത്