ഒന്നാമദ്ധ്യായം] | [൧൧ |
ങ്ങളിൽ രണ്ടിങ്കലും ഇഷ്ടത്തെ കൂട്ടുകതാൻ കളകതാൻ ചെയ്യുന്നേടത്തും ഊഹിച്ചുകൊള്ളൂ.
അനന്തരം ഗുണകാരത്തെ ഏതാനും ഒരിഷ്ടത്തെക്കൊണ്ടു ഹരിച്ച ഫലത്തെ തന്നിൽ തന്നെ കൂട്ടി പിന്നെ അതിനെക്കൊണ്ടു ഗുണ്യത്തെ ഗുണിപ്പൂ എങ്കിൽ അതിങ്കന്നു് എത്ര കളയേണ്ടൂ എന്നു്. അവിടെ ഗുണകാരസംഖ്യ പന്ത്രണ്ടു് എന്നു കല്പിപ്പൂ. പന്ത്രണ്ടിൽ തന്നെ ഹരിച്ച ഫലം ഒന്നും കൂട്ടിയതു് എന്നു കല്പിപ്പൂ. പിന്നെ ഇതിനെക്കൊണ്ടു ഗുണിപ്പൂ ഗുണ്യത്തെ. എന്നാൽ ഗുണ്യത്തോളന്നീളമുള്ള പതിമ്മൂന്നുവരികൾ ഉണ്ടാകും. അവിടുന്നു് ഒരു വരി പോവാനായിക്കൊണ്ടു പതിമ്മൂന്നിൽ ഹരിച്ച ഫലം കളയേണ്ടുവതു്, പന്ത്രണ്ടിൽ ഹരിച്ച ഫലമല്ല. കേവലത്തിന്റെ പന്ത്രണ്ടാലൊന്നു യാതൊന്നു് ഈ അംശത്തോടുകൂടിയതിങ്കന്നു പതിമ്മൂന്നാലൊന്നായിരിക്കും ഈ ഫലം എന്നീവണ്ണം വ്യക്തമാകയാൽ യാതൊരു ഹാരകംകൊണ്ടു നടേ ഹരിച്ചൂ അതിൽ ഒരു സംഖ്യ കൂട്ടിയതു പിന്നയ്ക്കു ഹാരകമാകുന്നതു്. പതിമ്മൂന്നു വരിയുള്ള അംശകക്ഷേത്രത്തിങ്കന്നു് ഒരു വരി കളയേണ്ടുമ്പോൾ അതു പതിമ്മൂന്നാലൊന്നായിരിക്കും. നടേ പന്ത്രണ്ടാലൊന്നുകൂട്ടീട്ടു പതിമ്മൂന്നായി. പിന്നെ പതിമ്മൂന്നാലൊന്നുകള