താൾ:Yayathi charitham 1914.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


 ൪൪            യയാതിചരിതം

വിദൂഷകൻ- കാര്യം അമാന്തമാവുമെന്നു തോന്നുന്നുവല്ലൊ. കുമാരന്മാരെ കണ്ടുപോയാൽ രാജ്ഞിക്കു കാര്യം മനസ്സിലാകും. അവരെ കാണേണമെന്നു നിർബന്ധിച്ചുംതുടങ്ങി.

രാജാവ് - എന്താണിനി മാർഗ്ഗം?

വിദൂഷകൻ - വല്ലതും ആലോചിക്കാം. (നാലുപുറവും നോക്കീട്ട്) ശർമ്മിഷ്ടാദേവി പ്രവൃത്തി കഴിഞ്ഞു സങ്കേതസ്ഥലത്തെത്തേണ്ട സമയമായി. നേരം അസ്തമിക്കാൻ ഏതാണ്ടടുത്തു.

രാജാവ് - (നോക്കീട്ട്) ശരിതന്നെ.

       തരണീകിരണമെല്ലാം താമ്രമായൊന്നു മങ്ങീ; 
       സരസമിഹ സമീരൻ മന്ദനായ് വന്നിറങ്ങീ;
       വിരവിൽ മലർമണത്താൽ വണ്ടിനം ചേർന്നിറങ്ങി;
       സ്മരനുമരിയ തുണീരത്തെ നോക്കിത്തുടങ്ങി.        ൨0

‌അതിനാൽ പ്രിയതമ വരുന്നതിനു മുൻപായി നമുക്കവിടെ എത്തിക്കളയാം. പോവുകതന്നെ.

          (രണ്ടാളും പോയി)
         
          മൂന്നാമങ്കം കഴിഞ്ഞു.
          
           
         ================
           നാലാമങ്കം
            ---------
 (അനന്തരം ഒരു ഋഷികുമാരൻ പ്രവേശിക്കുന്നു)

ഋഷികുമാരൻ (ചുറ്റുംനോക്കീട്ട്) നേരം പ്രഭാതമായിത്തുട .

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/51&oldid=172388" എന്ന താളിൽനിന്ന് ശേഖരിച്ചത്