താൾ:Yayathi charitham 1914.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാമങ്കം ൪൫


ങ്ങി എന്നു തോന്നുന്നു. ഇതാ,

                ആദിത്യന്നുദയം വരാൻ ദ്വിജകുല
                       ത്തെക്കൊണ്ടു വീണ്ടും മനം
                ഖേദിച്ചബ്ജിനി കേമമായ് മുറജപം
                       ചെയ്യിപ്പതിൻസംഖ്യയേ
                ആദിക്കഞ്ജലി ചേർത്തിരുന്ന കരപ-
                       ത്മത്താലെയെണ്ണുംവിധം

‌ സാദിക്കാതിതളാകുമംഗുലികളോ-

                       രോന്നായ് വിടർത്തുന്നിതാ.                   ൧

. (മുന്പിലേക്കുനോക്കീട്ട്) ആരാണൊരാളിങ്ങോട്ടു വരുന്നത്. (ദർഭക്കെട്ടെടുത്തുകൊണ്ടു വേറെ ഒരു ഋഷികുമാരൻ പ്രവേശിക്കുന്നു)

ഒന്നാമൻ-ആരാണത്? ബാദരായണനോ? എന്തേ ഇന്നലെ വരാഞ്ഞത്?

രണ്ടാമൻ- ഇന്നലെ ദർഭ ശേഖരിച്ചു കഴിഞ്ഞപ്പോഴേക്കും നേരം അസമയമായി. പിന്നെ ആ നദീതീരത്തുള്ള ജീർണ്ണാശ്രമത്തിൽ കിടന്നു. ആശ്രമത്തിൽ വിശേഷമൊന്നുമില്ലല്ല്ലൊ.

ഒന്നാമൻ- അവിടെ എല്ലാം വിശേഷം തന്നെയായിരുന്നു. ഇന്നലെ താനുണ്ടായില്ലല്ല്ലൊ. ഞങ്ങൾക്കെല്ലാവർക്കും നല്ല നേരംപോക്കായിരുന്നു.

രണ്ടാമൻ - എന്തേ? വിസ്മരിച്ചുപറയൂ.

ഒന്നാമൻ-ഇന്നലേ ദേവയാനി വെളിച്ചപ്പെട്ടംകൊണ്ടു

                                                                      8 *





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/52&oldid=172389" എന്ന താളിൽനിന്ന് ശേഖരിച്ചത്