ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൨ യയാതിചരിതം
ചതുരിക--എത്ര പ്രസവിച്ചു?
പ്രിയലേഖ--ത്രിമൂർത്തികളെപ്പോലെയുള്ള മൂന്നു പുത്രന്മാരെ മാത്രം.
ചതുരിക--എന്താണു പേര? എല്ലാവരും മിടുക്കന്മാരല്ലേ?
പ്രിയലേഖ--അതുപറയണോ? അവരിൽ വെച്ച്,
ചാരുവാമൊടുവിലേക്കുമാരകൻ പൂരുവെന്നു തിരുനാമമുള്ളവൻ പാരു മൂന്നുമൊരുമിച്ച് കീഴിൽ വെ- പ്പോരു ലക്ഷണഗുണം തികഞ്ഞവൻ: എന്നുതന്നെയല്ല, "ലോകാഭിരാമാകൃതി പൂരു ഭൂമീ- ലോകാവനം ചെയ്തു യശസ്സിനോടേ പാകാരിയെപ്പോലെ വിളങ്ങുമെന്നാ- യാകാശവാക്കും ബത! കേട്ടിരുന്നു." ൩
അത്രയുമല്ല,
"വാക്കിലുണ്ടു വലുതായ വൈഭവം, നോക്കിലുണ്ടു ഘനമായ ഗൗരവം, നോക്കിവങ്കലണയും വളർച്ച താൻ നോക്കിനോക്കിയഴൽ നീക്കി വാണിടാം. ൪
ജ്യേസ്ഠന്മാരിൽ വലിയാൾക്കു ദ്രുഹ്യുവെന്നും, മറ്റെ ആൾക്ക് അനുദ്രുഹ്യുവെന്നുമാണു പേരു.
അവരും നല്ല കുട്ടികൾ തന്നെയാണു.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |