താൾ:Yayathi charitham 1914.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                           മൂന്നാമഭ‌ങ്കം                     ൩൩

ചതുരിക-പ്രായമോ!

പ്രിയലേഖ-ഒമ്പതും,ഏഴും,അഞ്ചും

ചതുരിക-മറ്റെമൂധേവിക്കു് എത്ര കുട്ടികളുണ്ടു്?

പ്രിയലേഖ-രണ്ട്

ചതുരിക- ഏതിലെകിടാങ്ങൾക്കാണു പ്രായമേറുക?

പ്രിയലേഖ- ഒന്നരമാസംകൊണ്ടു മറ്റവളുടെ മൂത്തകുട്ടിക്കു് ഏറും.

ചതുരിക- തമ്പുരാട്ടിയെ അവൾ വല്ലാതെ വലയ്ക്കുന്നുണ്ടായിരിക്കുമല്ലേ?

പ്രിയലേഖ-ആകഥവിചാരിപ്പാൻകൂടിവയ്യ, എത്രകഠിനശാസനകളാണ് ആ മഹാപാപിചെയ്യുന്നത്?

              വിടുപണികളെടുപ്പാൻഞങ്ങളോരായിരംചെ-
              ന്നിടുകിലുമൊരുലേശംതൃപ്തിയില്ലായവൾക്കോ
              ഉടുപുടവവിഴുത്തിട്ടുള്ളതെന്നുംനനച്ചി-
              ട്ടിടുവതിനു കരാറായിട്ടു ശർമ്മിഷ്ഠ തന്നെ.                  ൫

ചതുരിക- ശിവ!ശിവ!കേട്ടതുമതി. ഇനി ഭർത്താവിന്റെ സ്ഥിതികൂടി അറിഞ്ഞാൽ പിന്നെ എന്തെല്ലാമാണാവോ?

പ്രിയലേഖ-അതു മറച്ചുതന്നെവെക്കാൻ ആര്യഗോമുഖനും ഞങ്ങളെല്ലാവരും നന്നെ കരുതുന്നുണ്ട്.

ചതുരിക- വ്യസനിക്കേണ്ടതില്ല.എന്തെന്നാൽ,

              ധര്മ്മജ്ഞനായ വൃഷപർവ്വനൃപൻ പെരുത്തു
              കരമ്മങ്ങളീ മകളെയോർത്തു കഴിക്കയാലേ
                                                            6*

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/40&oldid=172376" എന്ന താളിൽനിന്ന് ശേഖരിച്ചത്