താൾ:Yayathi charitham 1914.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩0 യയാതിചരിതം


രാജധാനിയിൽ ദാസ്യപ്രവൃത്തിയോടെ പാർത്തുവരുന്ന എന്റെ മകൾ ശർമ്മിഷ്ഠയെ ഗൂഢമായി കണ്ടിട്ട് അവളെ ഗാന്ധർവ്വവിവാഹപ്രകാരം രാജാവു സ്വീകരിക്കയാൽ രാജാവിൽനിന്ന് അവൾക്കുണ്ടായ സന്താനങ്ങളുടെ സ്ഥിതിയും മറ്റും ചോദിച്ചറിയുകയും ഈ ആപത്തു നീങ്ങുവാൻ വേണ്ടി അവളുടെ അച്ഛൻ ഒരു യോഗീശ്വരന്റെ ഉപദേശപ്രകാരം സൽക്കർമ്മങ്ങൾ ചെയ്യുന്നു ണ്ടെന്നും മറ്റും പറഞ്ഞു സമാധാനപ്പെടുത്തുകയും ചെയ്തുവരണം" എന്ന് . ഞാനാകട്ടെ; വളരെ പണി പ്പെട്ടെങ്കിലും ഈ രാജധാനിക്കു സമീപം വന്നുചേരുകയും ചെയ്തു. ഇതിന്റെ അകത്തേക്കു കടന്നു ഗൂഢമായിട്ടു മടങ്ങിപ്പോരാൻ സാമർത്ഥ്യവും തോന്നുന്നില്ല. ആകപ്പാടെ വിഷമമായി ത്തീർന്നു. (ചുറ്റി നടന്നിട്ട്)ആരാണു. പരിചയമുള്ളതുപോലെ ഒരു സ്ത്രീ ഇങ്ങോട്ട് വരുന്നത്? (സൂക്ഷിച്ചുനോക്കീട്ട്) ഓഹോ!കുട്ടിത്തമ്പുരാട്ടിയുടെ തോഴി പ്രിയലേഖയല്ലേ? കഷ്ടം! ഇപ്പോഴത്തെ ഇവളുടെ നില ശോചനീയംതന്നെ.

             ഏറും ജോലിയെടുത്തലഞ്ഞിവൾ മിഴു-
                    ക്കൊട്ടും പിരട്ടായ്കയാൽ
             നാറും തന്മുടിയൊക്കെ നാലു പുറവും
                    പാറിപ്പറിപ്പിച്ചഹോ
             ചേറും മെയ്യിലണിഞ്ഞുകൊണ്ടു ചളിയായ്
                     ജീർണ്ണിച്ചിരിക്കും തുണി-
             ക്കീറും ചുറ്റിവരുന്നിതീനില നിരൂ
                     പിച്ചാൽ മഹാസങ്കടം, 
                                                         ൧

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Yayathi_charitham_1914.pdf/37&oldid=172372" എന്ന താളിൽനിന്ന് ശേഖരിച്ചത്