താൾ:Vishishta Krithyangal 1914.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


_ 3 _

‌(ആരേച്ചാരോടു്) അതിനാൽ, നിങ്ങളുടെ കൃത്യം വേഗം നിർവ്വഹിക്കുക. "

പിതിയാസിന്റെ ചെറുതായ ഈ പ്രസംഗം അവസാനിച്ചതും "അരുതെ! വധിക്കരുതെ!" എന്നിങ്ങനെ ഒരു പ്രാർത്ഥന ജനക്കൂട്ടത്തിനിടയ്ക്കുനിന്നുയർന്നതും ഒരുമിച്ചു കഴിഞ്ഞു. അതു് ഡാമന്റെ ശബ്ദമായിരുന്നു. അയാൾ ഒരു കുതിരയുടെ പുറത്തുകയറി വളരെ വേഗത്തിൽ ഓടിച്ചു ചെല്ലുകയായിരുന്നു. അയാൾ ക്ഷണനേരംകൊണ്ടു് കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി ഉത്സാഹത്തോടുകൂടി തൂക്കുമരത്തട്ടിൽ കയറിനിന്നു. " എന്റെ സ്നേഹിതാ! നിങ്ങൾ മരിക്കേണ്ടാ, ഞാൻ ഭാഗ്യവാനാകുന്നു." ഇത്രമാത്രം പറയുന്നതിനേ അയാൾക്കു തല്ക്കാലം കഴിഞ്ഞൊള്ളു. തന്റെ സ്നേഹിതൻ വളരെ പ്രയാസപ്പെട്ടു് മരിക്കുന്നതിനായി ചെന്നു ചേർന്നല്ലോ എന്നുവിചാരിച്ചു് പിതിയാസു് വളരെ വ്യസനിച്ചു.

ആ രണ്ടു സ്നേഹിതന്മാരുടെ അന്യോന്യമുള്ള പെരുമാറ്റം കണ്ടപ്പോൾ രാജാവിന്റെ മനസ്സു് അലിഞ്ഞുപോയി. ദയ അദ്ദേഹത്തിന്റെ ഹൃദയത്തിൽ അന്നു് ആദ്യമായിട്ടാണു് ഉണ്ടായതു്. അദ്ദേഹം അവരെ രണ്ടുപേരേയും പരസ്യമായി വളരെ പ്രശംസിക്കുകയും, തത്വജ്ഞാനിയെ ശിക്ഷയിൽനിന്നു മോചിപ്പിക്കുകയും ചെയ്തു.

Rule Segment - Circle - 6px.svg Rule Segment - Span - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Fancy1 - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Span - 40px.svg Rule Segment - Circle - 6px.svg

൨. ഫ്രാ്ൻസിലെ രാജാവായിരുന്ന ജാൺ.


ഇംഗ്ലാണ്ട്, ഫ്റാൻസു് ഇവ യുറോപ്പു ഖണ്ഡത്തിൽ അന്യോന്യം അടുത്തുകിടക്കുന്ന രണ്ടുരാജ്യങ്ങളാകുന്നു. കഴിഞ്ഞ കാലങ്ങളിൽ, ഈ രാജ്യക്കാർ തമ്മിൽ അനേകം ശണ്ഠകൾ ഉണ്ടായിക്കൊണ്ടിരുന്നു. ഒരിക്കൽ, ഫ്റാൻസിലെ രാജാവായിരുന്ന ജാണിനെ ഇംഗ്ലീഷുകാർ പിടിച്ചുകെട്ടി അവരുടെ നാട്ടിൽ കൊണ്ടുപോയി നാലുവർഷത്തോളം തടവിൽ പാർപ്പിച്ചു. അനന്തരം, ഫ്റാൻസു് രാജ്യവു


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/5&oldid=172337" എന്ന താളിൽനിന്ന് ശേഖരിച്ചത്