താൾ:Vishishta Krithyangal 1914.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
_ 2 _

ജഭൃത്യന്മാർ, 'പിതിയാസി'നെ പ്രതിപുരുഷനായി തടവിലാക്കിയിട്ടു് മറ്റേയാളെ വിട്ടയച്ചു. അയാൾ തന്റെ വീട്ടിലെത്തി ഭാർയ്യയേയും, കുട്ടികളേയും കണ്ടുംവച്ചു് അവിടെ ഒട്ടും താമസിക്കാതെ, മരണശിക്ഷ അനുഭവിക്കുന്നതിനുള്ള സ്ഥലത്തേക്കു മടങ്ങി. എന്നാൽ, അയാളുടെ യാത്രയിൽ അനേകം പ്രതിബന്ധങ്ങൾ നേരിട്ടു. സഞ്ചാരം കപ്പൽമാർഗ്ഗമായിരുന്നു. കപ്പലിന്റെയും, കാറ്റിന്റെയും ഗതികൾ അന്യോന്യം വിരുദ്ധമായിരുന്നു. വധത്തിനു നിശ്ചയിക്കപ്പെട്ട ദിവസമായി. 'ഡാമൺ' മടങ്ങിയെത്തിയില്ല. കിങ്കരന്മാർ 'പിതിയാസി' നെ വധസ്ഥലത്തേക്കു കൊണ്ടുപോയി. മനസ്സുകൊണ്ടും വാക്കുകൊണ്ടും ഡാമണെ നിന്ദിക്കുകയും, പിതിയാസിന്റെ ആപത്തിൽ അനുശോചിക്കുകയും ചെയ്തുകൊണ്ടു് അനവധി ആർളുകൾ അവിടെക്കൂടി. വേലിയിൽകിടന്ന സർപ്പത്തിനെ എടുത്തു് കഴുത്തിലിട്ടപിതിയാസിനെ അനുഭവം കണ്ടുരസിക്കുന്നതിനായി ക്രൂരസ്വഭാവിയായ രാജാവും അവിടെ ഹാജരായിരുന്നു. എല്ലാവരുടേയും നയനങ്ങൾ പിതിയാസു് ഒരുവനിൽത്തന്നെ പതിഞ്ഞുകൊണ്ടിരുന്നു. അപ്പോൾ അയാളുടെ മുഖത്തു് വ്യസനഭാവം ഒട്ടും ഉണ്ടായിരുന്നില്ല. നേരേ മറിച്ചു് അതു വലരെ പ്രസന്നമായിരുന്നു.

കൊലയ്ക്കുള്ള സമയം ആയി. പിതിയാസു്, രാജകിങ്കരന്മാരുടെ വരുതി അനുസരിച്ചു് തൂക്കുമരത്തട്ടിൽ കയറിനിന്നു. എന്നിട്ടു്, ചുറ്റും കൂടിയിരുന്ന ജനങ്ങളോടു് ഇപ്രകാരം പറഞ്ഞു. "പ്രിയപ്പെട്ട സഹോദരന്മാരേ! എന്റെ സ്നേഹിതനായ 'ഡാമൺ' നിശ്ചയമായും മടങ്ങി എത്തും. എന്നാൽ തന്റെ കുടുംബത്തിനും, സ്നേഹിതന്മാർക്കും, രാജ്യത്തിനും അത്യന്തം ഉപയോഗപ്രദമായ ആ മിത്രത്തിന്റെ ജീവനു് എന്റെ മരണം നിമിത്തം രക്ഷകിട്ടുന്നതിനു മുമ്പെ, അദ്ദേഹം, ഇവിടെ വന്നു ചേരരുതെന്നു് ഞാൻ ആഗ്രഹിയ്ക്കുന്നു. ഇന്നലെ മുതല്ക്കുള്ള കാറ്റിന്റെ ഗതികണ്ടിട്ടു് അദ്ദേഹം വന്നു ചേരുന്നതിനു് ഇനി വളരെ താമസമുണ്ടാകുമെന്നു തോന്നുന്നില്ല.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vishishta_Krithyangal_1914.pdf/4&oldid=172326" എന്ന താളിൽനിന്ന് ശേഖരിച്ചത്