താൾ:Vijnapanam - Kochi Janmi sabha 1914.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
3


ജന്മികൾക്ക് ബ്രിട്ടീഷ്`മലബാറിലും ഭൂമികളുണ്ടെന്നും, അതുകളെ കൊച്ചിയിലെ കുടിയാന്മാർ കൈവശംവെച്ചുവരുന്നതുപോലെതന്നെ ബ്രിട്ടീഷ് മലബാറിലെ കുടിയാന്മാരും കൈവശംവെച്ചുവരുന്നുണ്ടെന്നുംകൂടി എടുത്തുകാണിക്കുവാൻ ഞങ്ങൾ അനുവാദം ചോദിച്ചുകൊള്ളുന്നു.

8. താഴെ ചേർക്കുന്ന അഭിപ്രായങ്ങൾ, എല്ലാ കാലങ്ങളിലും ജന്മികൾ ഭൂമികളുടെ പൂൎണ്ണാവകാശമുള്ള ഉടമസ്ഥന്മാരായിരുന്നിട്ടുണ്ടെന്നും, കാണം ഒരു പണയം മാത്രമായി വിചാരിക്കപ്പെട്ടതാണെന്നും,അതിനെ പുതുക്കുവാൻപാടുണ്ടെന്നും, ജന്മികൾ ഭൂമിയെ മടക്കിവാങ്ങുവാനവകാശമുള്ളവരാണെന്നും, അവർമേൽ ചാൎത്തുകൊടുക്കുക പതിവുണ്ടെന്നും, കാണക്കുടിയാന്മാർക്ക് ഒരുകാലത്തും സ്ഥിരാവകാശമുണ്ടായിട്ടില്ലെന്നും നിസ്സംശയമായിതെളിയിക്കുന്നവയാണ്.

9. ടിപ്പുസുൽത്താൻ വിട്ടുകൊടുത്തിട്ടുള്ള ഭൂമികളെ പരിശോധിപ്പാനായി ഏൎപ്പെടുത്തപ്പെട്ട കമ്മീഷനിലെ മെമ്പ്രായിരുന്ന മിസ്റ്റർ ഫാൎമ്മർ 1793 ഫിബ്രവരി 25-ആം നു-ചെയ്ത റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. “കാണക്കാരനെന്നു വിളിക്കപ്പെടുന്ന കൃഷിക്കാരൻ, തീർച്ചപ്പെടുത്തീട്ടുള്ള പാട്ടംക്രമമായികൊടുക്കുന്ന കാര്യത്തിൽ പണയമായിട്ടു ജന്മിയുടെ അടുക്കെ ഒരു സംഖ്യകൊടുത്തിട്ടുണ്ടായിരിക്കും. കാണക്കാരന്റെ ഈ സംഖ്യക്ക് ഒരു പലിശ അനുവദിക്കപ്പെടാറുണ്ട് . എന്നാൽ പലപ്പോഴും കാണക്കാരൻ മറ്റുവല്ലപണയത്തിന്മേലും സംഖ്യയെ കടം വാങ്ങാറൂണ്ട്. നിശ്ചയിച്ചിട്ടുള്ള പാട്ടത്തിൽനിന്ന് പലിശകഴിച്ചു ബാക്കിസംഖ്യ ജന്മിക്കുകൊടുക്കപ്പെടുന്നു. എന്നാൽ പാട്ടക്കാരൻ തൃപ്തികരമായ കാരണംകൂടാതെ പാട്ടം കൊടുക്കാതിരുന്നാൽ ഉടമസ്ഥൻ ഭൂമിയിൽ പ്രവേശിക്കുകയും,അതിനെ മറ്റൊരു പുതിയ കാണക്കാരനു കൊടുക്കുകയുംചെയ്യും”.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vividhkv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/5&oldid=172288" എന്ന താളിൽനിന്ന് ശേഖരിച്ചത്