ആ കൊല്ലത്തിൽതന്നെ അക്ടോബർമാസം ൨൮-ാംനു-മേല്പറഞ്ഞകമീഷന്മാർ പ്രസിദ്ധപ്പെടുത്തിയ ചിലനിശ്ചയങ്ങളിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു.“മുൻപറഞ്ഞകാരണങ്ങളെക്കൊണ്ട് ജന്മികൾ മേലിലും പഴയ പാട്ടമൎയാദപ്രകാരമോ, ഇരുകക്ഷികൾക്കും സമ്മതമാകുന്ന മറ്റുവിധത്തിലോ കാണക്കാരുമായി നിശ്ചയംചെയ്തു് അവരുടെ ജന്മഭൂമികളെ കൈവശം വെച്ചുകൊള്ളുവാനായി തീൎച്ചപ്പെടുത്തി കല്പിച്ചിരിക്കുന്നു.കാണക്കാർ ജന്മിക്കുകൊടുക്കേണ്ട പാട്ടം കൊടുക്കാതിരുന്നാൽ ജന്മികൾക്കു അദാലത്തുകോടതിയിൽ അന്യായപ്പെട്ടുവസൂലാക്കാം.പാട്ടശ്ശീട്ടിലെ അവധി കഴിയുമ്പോൾ ഭൂമിയേയും കൈവശപ്പെടുത്താം”.
മലബാറിലെ സ്ഥിതികളെപ്പറ്റി പ്രത്യേകമായ ഒരു അന്വേഷണം നടത്തുവാൻ അന്നത്തെ ഗവർണർജനരാളാൽ നിയമിച്ചയക്കപ്പെട്ട ഒരാളും, കാൎയ്യങ്ങളെ ശ്രദ്ധയോടുകൂടി അന്വേഷിച്ചറിയുന്നാളുമായ ഡാക്ടർ ബുക്കാനൻ 1800 ഡിസമ്പ്റ് മാസത്തിൽ അദ്ദേഹത്തിന്റെ ഡൈരിയിൽ താഴേ പറയുംപ്രകാരം എഴുതീട്ടുണ്ട്. “വാസ്തവത്തിൽ ഹൈദരുടെ വിജയത്തിനുമുമ്പിൽ ചില ചില്ലറഭാഗങ്ങളൊഴികെ സകലഭൂമികളുടെ ഉടമസ്ഥന്മാർ അവർ (നമ്പൂതിരിമാർ) തന്നെയായിരുന്നുവെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. സാമാന്യമായി കൃഷിയോഗ്യങ്ങളായ അധികം ഭൂമികളും വളരെക്കാലമായി കാണമെന്ന പണയത്തിന്മേൽ കൊടുക്കപ്പെട്ടിരിക്കുന്നു. ഒരാൾ പണയത്തിന്മേൽ പണംകൊടുപ്പാൻ സമ്മതിച്ചാൽ ഉടമസ്ഥനും ആയാളുംകൂടി, പണയപ്പെടുത്തുന്ന ഭൂമിയിൽനിന്നു ചിലവുകഴിച്ചുണ്ടാകുന്ന വിളവിനെ തീർച്ചപ്പെടുത്തും. കാണക്കാരൻ എന്നുകൂടിപ്പേരുള്ള പണം കൊടുക്കുന്ന ആൾ ഭൂമിയുടെ ഭരണം ഏറ്റുവാങ്ങുകയും, സാധാരണനിരക്കുപ്രകാരം നൂറ്റിന്നു കൊല്ലത്തിൽ പത്തുവീതം പലിശക്കു പണംകടംകൊടുക്കുകയും ചെയ്യും. ചിലവുകഴിച്ചുള്ള വിളവിൽനിന്ന് ഈ പലിശ എടുക്കുകയും, ബാക്കിയുണ്ടെങ്കിൽ ഭൂമിയുടമസ്ഥന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vividhkv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |