താൾ:Vijnapanam - Kochi Janmi sabha 1914.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
12


13. മദിരാശിഗവൎമ്മേണ്ട് 1885 സത്തേമ്പ്രു 17-ാം൹ മിസ്റ്റർ സി. ജി. മാസ്റ്റരാകുന്ന സഭാനാഥനോടു കൂടിയ മറ്റൊരു 'മലബാർ കുടിയായ്മ' സംഘത്തെ നിയമിച്ചു. ഈ കമ്മറ്റി, മിസ്റ്റർ ലോഗൻറേയും, മാധവറാവുകമീഷന്റേയും സാർ, ചാർലസ് ടർണരുടേയും പരിശ്രമങ്ങളുടെ ഫലമായി മലബാർകുടിയായ്മയെ പറ്റി സുലഭമായി ഉണ്ടായിട്ടുള്ള റിക്കാൎഡുകളെ എല്ലാം പരിശോധിച്ചു. പണ്ടുകാലങ്ങളിൽ കാണക്കുടിയാന്മാൎക്കു സ്ഥിരാവകാശമുണ്ടായിരുന്നുവെന്നുള്ള അഭിപ്രായത്തെ സ്ഥാപിക്കുന്ന യുക്തിവാദങ്ങളെ നല്ലവണ്ണം പരിശോധിച്ചതിന്നുശേഷം, ഈ കമ്മറ്റിക്കാർ, ആ അഭിപ്രായം സാധുവല്ലെന്നും, ഒരു നൂറ്റാണ്ടിന്നു മുമ്പിൽ കാണംപുതുക്കുവാനും ഇല്ലാതാക്കുവാനും പാടുള്ളതായിരുന്നുവെന്നു കാണിപ്പാൻ തെളിവുണ്ടെന്നും തീരുമാനിച്ചു. അതിന്നും പുറമെ കമ്മറ്റിക്കാർ, ഭൂമിയെ സംബന്ധിച്ചുള്ള കാൎയ്യങ്ങളിൽ കഴിയുന്നത്ര മറ്റുള്ളവരുടെ അധികാരത്തിൽ പ്രവേശിക്കാതിരുന്നതാണ് ഉത്തമമെന്നും, ഗവൎമ്മേണ്ട് മേലിൽ ഈ കാര്യത്തെപ്പറ്റി അന്വേഷിപ്പാൻ കഴികയില്ലെന്നു തുറന്നുപറയുന്നതായാൽ, എത്ര നിയമങ്ങൾകൊണ്ടും ഉണ്ടാവുന്നതിനേക്കാളധികം മലബാറിലെ പൊതുജനങ്ങൾക്കു മനസ്സമാധാനമുണ്ടാവാനിടയുണ്ടെന്നും അഭിപ്രായം പറകയും ചെയ്തു. മദിരാശി ഹൈക്കോൎട്ടിലെ ഒരു ജഡ്ജിയും, ആ കമ്മറ്റിയിലെ ഒരംഗവുമായ സാർ ഫിലിപ്പ് ഹച്ചിൻസിന്നു കമ്മിറ്റിയുടെ അവസാനറിപ്പോൎട്ടിന്നു മുമ്പായി ഇന്ത്യയെ വിട്ടു ഇംഗ്ലണ്ടിലേക്കു കല്പനവാങ്ങിപ്പോകേണ്ടിവന്നുവെങ്കിലും, അദ്ദേഹം പോകുന്നതിനു മുമ്പിൽ കരാറിൻറെ സ്വാതന്ത്ര്യത്തെ കുറക്കുന്ന വിധത്തിൽ ന്യായരഹിതമായി പ്രവേശിക്കുന്നതു അനാവശ്യമാണെന്നുള്ള തൻറെ അഭിപ്രായത്തെ റിക്കാൎഡാക്കുകയും, മലബാറിലെ ജന്മികളേയും കുടിയാന്മാരേയും അവരുടെ കാൎയ്യവാദങ്ങളെ ശരിപ്പെടുത്തുവാൻ സ്വാതന്ത്ര്യമായി വിടുന്നതാണ നല്ലതെന്നു അഭിപ്രായം പറകയും ചെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/14&oldid=172271" എന്ന താളിൽനിന്ന് ശേഖരിച്ചത്