Jump to content

താൾ:Vijnapanam - Kochi Janmi sabha 1914.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
13


യ്തുവെന്നുള്ള സംഗതിയെക്കൂടി താഴ്മയോടുകൂടി ചൂണ്ടിക്കാണിക്കുന്നു. ആ കമ്മറ്റിക്കാർ 1887 വിപ്രവരി 22-ാം൹, ഭൂമിയേസ്സംബന്ധിക്കുന്ന ഒരു ബില്ലോടുകൂടി അവരുടെ റിപ്പോൎട്ടിനെ മദിരാശിഗവൎമ്മേണ്ടിലേക്കു അയച്ചുകൊടുത്തു. ഗവൎമ്മേണ്ട് ആ ബില്ലിനെ സ്വീകരിക്കുകയാകട്ടെ നിയമമാക്കുകയാകട്ടെ ചെയ്തില്ല.

14. ജന്മികളുടെ അധികാരങ്ങളെ ചുരുക്കുവാനായി നിയമം ഉണ്ടാക്കുന്ന കാൎയ്യത്തിൽ പിന്നെ ശ്രമിച്ചതു 1889-ൽ മലബാറിലെ കലക്ടരായിരുന്ന മിസ്റ്റർ ഡാൻസായിരുന്നു. മിസ്റ്റർ ഡാൻസ് ജന്മികളുടെ മേച്ചാൎത്തുകൊടുപ്പാനുള്ള അധികാരത്തെ കുറക്കുന്ന ഒരു മേച്ചാൎത്തുനിയമത്തിൻറെ കരടു തെയ്യാറാക്കി. ഗവൎമ്മേണ്ട് ആ പ്രവൃത്തിയേപ്പറ്റി നല്ലവണ്ണം ആലോചിച്ചശേഷം, 1901 മാൎച്ചി 13-ാ൹ 197-ാം നമ്പ്ര ഗവർമ്മേണ്ടുകല്പനയിൽ അതുപ്രകാരം പ്രവൎത്തിപ്പാൻ മനസ്സില്ലെന്നു കല്പിച്ചു.

15. മിസ്റ്റർ ഡാൻസിൻറെ മേച്ചാൎത്തുബില്ലിനെ തള്ളിയശേഷവും 1905-ൽ മദിരാശിയിലെ "ലാൻഡ് എൻക്രോച്ച് മെൻറാക്ടി" നെപ്പറ്റി നിയമനിൎമ്മാണസഭയിൽ വാദപ്രതിവാദം നടത്തുമ്പോൾ മലബാറിലെ ജന്മികളെപ്പറ്റി ചോദ്യംവന്നു. ആ നിയമം ഒന്നാമതായി ഉണ്ടാക്കി സഭയിൽകൊണ്ടുവന്ന പകൎപ്പുപ്രകാരം മലബാറിലെ ജന്മികളുടെ ഭൂമികളേയും സംബന്ധിക്കുന്നതായിരുന്നു. മലബാറിലെ ജന്മഭൂമികളേയും സംബന്ധിക്കുന്നതായിരുന്നു. മലബാറിലെ ജന്മഭൂമികളെ ആ നിയമത്തിൻറെ പ്രവൃത്തിയിൽനിന്നു ഒഴിവാക്കേണമെന്നുള്ള ഒരു ഭേദഗതി സഭയിൽ ഉപന്യസിക്കപ്പെട്ടു. ഗവൎമ്മേണ്ട് മലബാറിലെ ജന്മഭൂമികളുടെ പ്രത്യേകസ്വഭാവങ്ങളെ ആലോചിക്കയും, അഡ്വക്കേറ്റു ജനരാൾ, സഭയിലുള്ള പശ്ചിമതീരപ്രതിനിധി ഇവരോടു കൂടി ആലോചിക്കയും ചെയ്തശേഷം ആ ഭേദഗതിയെ സ്വീകരിച്ചു.

16. മദിരാശി നിയമനിൎമ്മാണസഭയിൽ ജന്മഭൂമിയുടെ സ്വഭാവത്തെപ്പറ്റി വാദപ്രതിവാദമുണ്ടായ പിന്നെത്തെ അവ[ 4 * ]



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/15&oldid=172272" എന്ന താളിൽനിന്ന് ശേഖരിച്ചത്