താൾ:Vayichalum vayichalum theeratha pusthakam.djvu/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ഭാവിയിൽ ഭൂമിയിൽ ജീവജാലങ്ങൾക്ക് നിലനിൽക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകുമോ? ഹൊ! എങ്കിൽ അതൊരു വലിയ ദുരന്തം തന്നെയാകും. ജീവന്റെ സംഗീതമില്ലാത്ത, മരിച്ച ഭൂമി......" മാസ്റ്റർക്ക് അതു പറഞ്ഞപ്പോൾ തൊണ്ടയിടറി.

"ഒരിക്കലും അതു സംഭവിക്കരുത്. നമുക്ക് ആ ദുരന്തം ഒഴിവാക്കണം" കുട്ടികൾ എല്ലാവരും കൂടി പറഞ്ഞു പോയി.

"അതെ. ഈ ലോകത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും അഭിപ്രായം അതുതന്നെയാണ്. ഭൂമിയെ രക്ഷിക്കാനുള്ള വഴികൾ കണ്ടെത്തി നടപ്പാക്കാനാണ് കുറെ നാൾ മുൻപ് ഭൗമ ഉച്ചകോടി എന്ന മഹാ സമ്മേളനം നടന്നതും."

"ഓ ഞങ്ങൾ പത്രത്തിൽ വായിച്ചിരുന്നു."

"ബ്രസീലിലെ റിയോ ഡി ജനീറോയിൽ വച്ചു നടന്ന ആ മഹാസമ്മേളനം കൊണ്ട് ഉദ്ദേശിച്ച ഫലമൊന്നും ഉണ്ടായില്ല. എങ്കിലും ഭൂമിയെ രക്ഷിക്കണം, അതിനുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കണം എന്ന് ആ സമ്മേളനം ലോകത്തെ ജനങ്ങളെ ഉദ്ബോദിപ്പിച്ചു. അത്രയും നന്നായി."

"ഞങ്ങൾ കുട്ടികൾ ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഭൂമിയെ രക്ഷിക്കാൻ സാധിക്കുകയില്ലേ മാസ്റ്റർ?" കൊച്ചുറാണി ആകാംക്ഷയോടെ അന്വേഷിച്ചു.

"തീർച്ചയായും സാധിക്കും. ലോകമെങ്ങുമുള്ള കുട്ടികൾക്കു പ്രകൃതി ബോധമുണ്ടായാൽ അവർ അവരുടെ അമ്മയായ പ്രകൃതിയെ രക്ഷിക്കാൻ മുന്നോട്ടുവന്നാൽ ഭൂമി രക്ഷപ്പെടും. മനുഷ്യരും രക്ഷപ്പെടും." മാസ്റ്റർ പറഞ്ഞു.

"മാസ്റ്റർ പിന്നെ നിശബ്ദനായി പ്രകൃതിയിലേക്കു കണ്ണുംനട്ടിരുന്നു. അകലെ നിന്ന് ഒരു കുയിൽ കൂവുന്നു. മുറ്റത്ത്‌ ഒരു ചിത്രശലഭം പറന്നു കളിക്കുന്നു. പറമ്പിൽ മേഞ്ഞു നടന്നിരുന്ന പശുക്കുട്ടി തല ഉയർത്തി അമ്മേ... എന്നു കരയുന്നു. കുട്ടികൾ ഒന്നും മിണ്ടാനാകാതെ തങ്ങളുടെ ചുറ്റുമുള്ള പ്രകൃതിയെപ്പറ്റി ചിന്തിച്ച് ഇരുന്നുപോയി. അവരുടെയെല്ലാം അമ്മയായ

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/93&oldid=172259" എന്ന താളിൽനിന്ന് ശേഖരിച്ചത്