Jump to content

താൾ:Vayichalum vayichalum theeratha pusthakam.djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

“വെറുതെയല്ല ഞങ്ങൾ പ്രകൃതി നിരീക്ഷണം നടത്തണമെന്നും പ്രകൃതിയുടെ നാടകങ്ങൾ കണ്ട്‌ രസിക്കണമെന്നും മറ്റും മാസ്റ്റർ പറഞ്ഞത്‌!” കൊച്ചുമുഹമ്മദിന്‌ കാര്യങ്ങൾ മനസ്സിലായതിന്റെ സന്തോഷമായിരുന്നു.

“അതെ. മനുഷ്യന് വിശേഷബുദ്ധിയുണ്ടല്ലോ. അതിനാലവൻ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട കാലം മുതൽ പ്രകൃതിയെ നോക്കിക്കണ്ട് പഠിച്ചുതുടങ്ങി എന്നു കരുതണം.”

“ആദ്യകാലം മുതൽ പഠനം തുടങ്ങിയോ!”

രാജുവിന് അത്ഭുതം.

“ഉവ്വ്. പള്ളിക്കൂടവും പുസ്തകവുമൊന്നും അക്കാലത്തില്ലായിരുന്നു കേട്ടോ. പക്ഷെ ആദിമമനുഷ്യനും അവനറിയാതെ തന്നെ പഠനം തുടങ്ങിയിരുന്നു. ഇടിയും മിന്നലും തീയും കല്ലും കാറ്റും മരവും കുരങ്ങും എല്ലാം അവനിൽ അത്ഭുതമുണ്ടാക്കി. എന്ത്, എന്തുകൊണ്ട് എന്നവൻ ചിന്തിച്ചു. അങ്ങനെയാണല്ലോ സാവധാനം ശാസ്ത്രം ഉരുത്തിരിഞ്ഞത്.” മാസ്റ്റർ പഴയ കഥ പറഞ്ഞു.

“ശരിയാ മാസ്റ്റർ. ശാസ്ത്രത്തിന്റെ ആ കഥ ഞങ്ങൾ പഠിച്ചിട്ടുണ്ട്.”

“ഉണ്ടോ? നന്നായി. അപ്പോൾ ആദിമ കാലത്തെ ആദിമമനുഷ്യൻ വരെ കണ്ണുതുറന്നു പ്രകൃതിയെ കണ്ടു, ശ്രദ്ധിച്ചു."

“ഒരു കൊച്ചുകുട്ടി ആദ്യം എന്തെങ്കിലും കാണുമ്പോഴുള്ള അത്ഭുതത്തോടെ, അല്ലേ മാസ്റ്റർ" കൊച്ചുറാണി ചോദിച്ചു.

“അതെ. അറിയാനുള്ള കൌതുകം മനുഷ്യന് എന്നുമുണ്ടായിരുന്നല്ലോ. പ്രകൃതി ഒരു വലിയ പുസ്തകം പോലെയാണ്. അതിൻറെ എണ്ണമില്ലാത്ത പേജുകൾ എല്ലാം തുറന്ന് കിടക്കുകയാണ്. കൌതുകമുള്ള ആർക്കും പ്രകൃതിയുടെ രഹസ്യങ്ങൾ നിറഞ്ഞ പേജുകൾ വായിക്കാം. ഏതുപേജിലും പ്രകൃതിയുടെ അത്ഭുതങ്ങളുണ്ട്. കാഴ്ചകളുണ്ട്. അനുഭവങ്ങളുണ്ട്. മനുഷ്യനും

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/87&oldid=172252" എന്ന താളിൽനിന്ന് ശേഖരിച്ചത്