താൾ:Vayichalum vayichalum theeratha pusthakam.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

“ഇരുപത്തിനാലു മണിക്കൂറും പണിയാണ്!”

“ശരി തന്നെ.”

....ഇനി ആ ആൽമരത്തിനെ ഒന്നുകൂടി നോക്കൂ. ആ മരം ഒരു അത്ഭുതമായി തോന്നുന്നില്ലെ? ഒരു കൂറ്റൻ ഫാക്ടറി തന്നിലൊളിപ്പിച്ചു നിൽക്കുന്ന മിടുക്കൻ. എന്തെന്ത് അത്ഭുതങ്ങൾ നടത്തുന്ന കേമൻ. എപ്പോഴും ലോകസേവനം ചെയ്യുന്ന മഹാൻ. ആ ആലിനോട് ആദരവു തോന്നുന്നു. അല്ലേ? അദ്ദേഹത്തെ ബഹുമാനിച്ചു പോകുന്നു.... സ്നേഹിച്ചു പോകുന്നു. ആട്ടെ, ഇനി ഒരു കോടാലി കൈയിൽ തന്നാൽ അതിനെ വെട്ടിമുറിക്കാൻ തോന്നുമോ? മാസ്റ്റർ ചോദിച്ചു.

“ഇല്ല” എല്ലാവരും ഉറക്കെ പറഞ്ഞു.

“എന്താ കാരണം? നമുക്ക് ആ മരത്തെ അടുത്ത്‌ പരിചയമായിരിക്കുന്നു. ആ മരത്തിനോടു സ്നേഹം തോന്നിയിരിക്കുന്നു. ആദരവു തോന്നിയിരിക്കുന്നു. അതാണ് ശരിയായ പഠനം. ശരിയായ സമീപനം. മനസ്സിലായോ?”

“ഉവ്വ്”

“ഇങ്ങനെ കാര്യങ്ങൾ കാണാൻ തുടങ്ങിയാൽ മരത്തിനോട് മാത്രമല്ല, പ്രകൃതിയോട് മുഴുവൻ സ്നേഹമാകും. ബഹുമാനമാകും.” അപ്പുക്കുട്ടൻ സമ്മതിച്ചു.

“അതാണാവശ്യവും. പ്രകൃതിയെ നിരീക്ഷിക്കുമ്പോൾ നാമറിയാതെ പ്രകൃതിയെ പഠിക്കും. വെറും ഒരു ഡിറ്റക്ടീവിനെപ്പോലെ പ്രകൃതി രഹസ്യങ്ങൾ കണ്ടുപിടിക്കുക മാത്രമല്ല നാം ചെയ്യുന്നത്. ആ രഹസ്യങ്ങൾ കണ്ടെത്തുമ്പോൾ നാം അത്ഭുതപ്പെടുന്നു. ആഹ്ലാദിക്കുന്നു. പ്രകൃതിയെ കൂടുതൽ സ്നേഹിക്കുന്നു.” മാസ്റ്റർ വിശദമാക്കി.

“ഓ ഇതൊരു പുതിയ അറിവുതന്നെ.” അനു സമ്മതിച്ചു.

“അപ്പോൾ.....” കൊച്ചുറാണി എന്തോ ചോദിക്കാൻ വന്നിട്ടു നിർത്തി.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/81&oldid=172246" എന്ന താളിൽനിന്ന് ശേഖരിച്ചത്