Jump to content

താൾ:Vayichalum vayichalum theeratha pusthakam.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

തോന്നിയില്ല." അപ്പുക്കുട്ടൻ സമ്മതിച്ചു.

"ശരി. നാമിപ്പോൾ ഒരു ആൽമരച്ചുവട്ടിലല്ലെ ഇരിക്കുന്നത്? ആ മരത്തിലേക്കൊന്നു നോക്കൂ." മാസ്റ്റർ നിർദ്ദേശിച്ചു.

അവർ എല്ലാവരും മരത്തിലേക്ക് നോക്കി.

"എന്ത് കാണുന്നു?"

"ഇലകൾ."

"ചില്ലകൾ."

"മൊട്ടുകൾ."

"പൂക്കൾ."

"ഇലകൾ ഇളകുന്നു."

"ആൽമരത്തിൽ നിന്നും സംഗീതം കേൾക്കുന്നില്ലേ?" മാസ്റ്റർ തിരക്കി.

"ഉവ്വ്. ഒരു പാട്ടു പോലുണ്ട്."

"ആൽമരത്തിലിരിക്കുന്ന കിളികളെ കാണുന്നില്ലേ?"

"ഉണ്ട്"

"അവയുടെ പാട്ടുകളോ!"

"കേൾക്കുന്നുണ്ട്."

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/79&oldid=172243" എന്ന താളിൽനിന്ന് ശേഖരിച്ചത്