താൾ:Vayichalum vayichalum theeratha pusthakam.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"അവന് വെള്ളം കൊടുത്തില്ല. കൊടുക്കട്ടെ." മാസ്റ്റർ മുറ്റത്തു ചെന്ന് പൈപ്പ് അൽപ്പം തുറന്നു. അവന്റെ‍ വായ് പൈപ്പിനടുത്ത് പിടിച്ചുകൊടുത്തു. അവനെ വെള്ളം കുടിപ്പിച്ചു. പിന്നെ ഒന്നു കുളിപ്പിച്ചു.

"ദാ, നോക്കൂ. നല്ല വൃത്തിയുള്ള ജീവിയാണ്. നമ്മുടെ കോഴിയേക്കാൾ നല്ലവൃത്തിയുണ്ടിവന്. അറയ്ക്കാനും വെറുക്കാനും ഇവന്റെ ദേഹത്തൊന്നുമില്ല. വീട്ടിൽ വളർത്തുന്ന പട്ടിക്കുഞ്ഞിലും വൃത്തിയുണ്ട്." മാസ്റ്റർ അവനെ വളച്ച് കഴുത്തിലിട്ടു.

"അവൻ വാൽ കാതിലിട്ടു കാത് പൊട്ടിക്കുമെന്ന് എന്റെ അമ്മൂമ്മ പറഞ്ഞല്ലോ." കൊച്ചുറാണി ഭയത്തോടെ പറഞ്ഞു.

"വെറും അന്ധവിശ്വാസം. പാമ്പിനെപ്പറ്റി ഇങ്ങനെ അനേകം തെറ്റിദ്ധാരണകൾ നാട്ടിൽ നിലനിൽക്കുന്നുണ്ട്.. ദാ നോക്കൂ." മാസ്റ്റർ പാമ്പിന്റെ വാൽ പിടിച്ച് മാസ്റ്ററുടെ ചെവിയിലിട്ടുകാണിച്ചു. കുട്ടികൾ വാ പൊളിച്ചു നിന്ന് അതു കണ്ടു.!

"പേടിക്കാതെ വന്ന് ഇവനെ കൈയിലെടുക്കുന്നവനാണ് ധൈര്യമുള്ളവൻ" മാസ്റ്റർ ക്ഷണിച്ചു.

സാവധാനം അപ്പുക്കുട്ടനും ദീപുവും കൊച്ചുമുഹമ്മദും കട്ടിലിൽ നിന്ന് നിലത്തിറങ്ങി. അവർ പാമ്പിനെ എടുത്തു നോക്കി. നല്ല വൃത്തി. അപ്പോഴേക്ക് കൊച്ചുറാണിവരെ നിലത്തിറങ്ങി! മീന പാമ്പിന്റെ പുറത്ത് വിരൽ കൊണ്ടൊന്ന് തൊട്ടു. കൊച്ചുറാണി മാത്രം ഭയപ്പെട്ടു മാറിനിന്നു. തൊട്ടില്ല.

"പേടിയെല്ലാം പതുക്കെ മാറും കൊച്ചുറാണി. നിങ്ങളുടെ പറമ്പിലെ ചേരകളെ ഇനി നിരീക്ഷിക്കണം. അവയെ കൊല്ലരുത്. കാരണം അവ നമ്മുടെ സുഹൃത്തുക്കളാണ്. എലിയെ പിടിച്ചു തിന്ന് നിയന്ത്രിക്കുന്ന മിടുക്കന്മാരാണ്." മാസ്റ്റർ പറഞ്ഞു.

"സമ്മതിച്ചു. പക്ഷെ മൂർഖനെ? അണലിയെ ? വിഷപാമ്പുകളെ

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/62&oldid=172225" എന്ന താളിൽനിന്ന് ശേഖരിച്ചത്