Jump to content

താൾ:Vayichalum vayichalum theeratha pusthakam.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"ഇതോ മാസ്റ്റർ?"

"പാണൽ"

"ഇതെന്താ മാസ്റ്റർ ഈ ചുവന്ന പഴം?"

"അതു കാട്ടുചെത്തിപ്പഴങ്ങളല്ലേ. "

"പറിച്ച് തിന്നോട്ടേ?"

"വേണ്ട, അമ്മൂമ്മ കണ്ടാൽ ശരിയാക്കും."

"ഹായ്, എത്ര നല്ല പൂവ്!"

"അത് ചെറു കദളിയല്ലേ? ദാ ഇതാണ് കൊങ്ങിണി."

"കൊങ്ങിണിയുടെ മണം എനിക്ക് ഇഷ്ടമാ"

"എനിക്ക് അതിന്റെ പഴം ഇഷ്ടമാ."

"ഇതെന്താ മാസ്റ്റർ?"

"പാൽ വള്ളി."

"കണ്ടോ അതിന്റെ ഇല പൊട്ടിച്ചാൽ വെളുത്ത പാൽ വരുന്നത്?"

"ഇതോ?" നല്ല മണം.

"നറുനീണ്ടി. അതിനു കിഴങ്ങുണ്ട്. നല്ല മരുന്നാണ്."

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/54&oldid=172216" എന്ന താളിൽനിന്ന് ശേഖരിച്ചത്