താൾ:Vayichalum vayichalum theeratha pusthakam.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"ഇതോ?"

"കുരുട്ടുപാലയാണെന്നു തോന്നുന്നു."

"ഇതെന്തു ചെടിയാ മാസ്റ്റർ!"

"ഓ ഇതോ? ഇത്.... എനിക്ക് അറിയില്ലല്ലോ അപ്പുക്കുട്ടാ." മാസ്റ്റർ നോക്കിയിട്ട് പറഞ്ഞു.

"അയ്യോ അറിയില്ലേ! മാസ്റ്റർക്കറിയാത്ത ചെടിയുണ്ടോ? കോളേജിൽ ചെടികളെപ്പറ്റിയല്ലേ പഠിപ്പിക്കുന്നത്?" രാജുവിന് കേട്ടിട്ട് വിശ്വാസം വരുന്നില്ല.

"രാജു, ഈ ലോകത്ത് കോടിക്കണക്കിന് വിവിധതരം ചെടികൾ ഉണ്ട്. മുല്ലയും ചെത്തിയും തുമ്പയുമെല്ലാം ഉദാഹരണങ്ങൾ മാത്രം."

"പക്ഷേ, അവയെപ്പറ്റിയെല്ലാം നമുക്കറിയാൻ വയ്യേ മാസ്റ്റർ?"

"ഇല്ല രാജൂ."

"ഇത്രയേറെ കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുമോ?" ദീപു അത്ഭുതപ്പെട്ടു.

"പക്ഷേ, അതാണ് സത്യം. വിവിധതരം ചെടികളിൽ നാലു ലക്ഷത്തിൽ താഴെ മാത്രമേ ഇന്നുവരെ തിരിച്ചറിയാൻ നമുക്കു കഴിഞ്ഞിട്ടുള്ളൂ. അത് ആകെയുള്ളതിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. അതുകൊണ്ട് എല്ലാ ചെടികളെപ്പറ്റിയും

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/55&oldid=172217" എന്ന താളിൽനിന്ന് ശേഖരിച്ചത്