താൾ:Vayichalum vayichalum theeratha pusthakam.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഞാൻ കണ്ട നാടകം


"ഞങ്ങളുടെ പറമ്പിൽ ധാരാളം കരിയിലപ്പക്ഷികളുണ്ട് മാസ്റ്റർ" വർത്തമാനത്തിനിടക്ക് ലീല പറഞ്ഞു.

"ഉണ്ടോ? എന്താണാ പക്ഷികളുടെ നിറം?"

"കരിയിലയുടെ നിറമാണ് മാസ്റ്റർ."

"കരിയിലപ്പക്ഷികൾ ഞങ്ങളുടെ പറമ്പിലുമുണ്ട്."

"ഉണ്ടോ രജീ? എന്നിട്ടവയെ ശ്രദ്ധിക്കാറുണ്ടോ"

"ങാ ചിലപ്പോഴൊക്കെ."

"ഞാൻ ഒത്തിരി നേരം അവയെ നോക്കി നിൽക്കാറുണ്ട്." ലീല ഇടയ്ക്കു കയറി പറഞ്ഞു.

"ഓ അപ്പോൾ ലീല പക്ഷിനിരീക്ഷണം നേരത്തെതന്നെ നന്നായി നടത്തുന്നുണ്ടല്ലോ. ആട്ടെ എന്താണീ കരിയിലപ്പക്ഷികളുടെ പ്രത്യേകത?"

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/25&oldid=172184" എന്ന താളിൽനിന്ന് ശേഖരിച്ചത്