തരുവതിനേതുമിവർക്കി-
ത്തരുവതിനെത്തുന്നു പടുതയും മനവും;
സുരഭിയെയും തൻ പുകഴാൽ
സുരഭിയിതധരീകരിച്ചു വിലസുന്നു 9
നിരവധി ശാഖകളോടിതു
കുറവില്ലാതുച് ശ്രയത്തിലാമോദം
തരുവതിനു മേലുമെന്നും
തിരുവളമരുളട്ടെ ഭാമതൻ രമണൻ 10
സൗന്ദര്യമാം നഭസ്സിൽ
സൗഖ്യമൊടമരും ശശാങ്കമണ്ഡലമോ?
സൗഭാഗ്യമാം സരസ്സിൽ
സൗരഭ്യം പൂണ്ടു വിലസുമംബുജമോ? 11
സൽഗുണമാം ജലനിധിയിൽ
പാർക്കും പ്രഭയാർന്ന രത്നതല്ലജമോ?
സൽകലയാം ശൈവലിനിയിൽ
വായ്ക്കും വരമാം സുവർണ്ണസൈകതമോ? 12
വഞ്ചിക്ഷ്മാവാസികളാൽ
സഞ്ചിതമാം സർവപുണ്യസമുദായമോ?
വഞ്ചിച്ചു വാരിജാക്ഷൻ
പഞ്ചജനാംഗം ധരിച്ചിടും പരിചോ? 13
കരകൗശലവിഷയത്തിൽ
പരമേഷ്ടിക്കുള്ള പരമനൈപുണിയോ?
ധരയുടെ തിരുമംഗല്യാ--
ഭരണത്തിൻ ഭാഗധേയപരിണതിയോ? 14
ഞങ്ങടെ നയനങ്ങൾക്കൊരു-
മംഗലപീയൂഷമിളയിൽ മറ്റുണ്ടോ?
ഞങ്ങടെ ഹൃദംബുജത്തിൻ
മങ്ങലകറ്റുവതിനന്യരവിയുണ്ടോ? 15
ഞങ്ങളുടെ ബാധമുഴുവനു-
മങ്ങലമോടിക്കുമമലമന്ത്രമിതേ;
ഞങ്ങളുടെ കാമമെല്ലാ--
ത്തിങ്ങളുമരുളുന്ന ദിവ്യമണിയുമിതേ. 16
ഞങ്ങളുടെ രുജകളെല്ലാം
നീങ്ങുവതിന്നുള്ളൊരഗദവരവുമിതേ;
ഞങ്ങളുടെ സകലവിത്തവു--
മിങ്ങുലകിൽ ദൈവമാണെ സുദൃഢമിതേ! 17
താൾ:Vancheeshageethi.djvu/4
ദൃശ്യരൂപം
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്