നന്നായ് രസാതലാവന-
മെന്നും ചെയ്തിയലുമീ വിശിഷ്ടാത്മാ
തൂർണ്ണം ചക്ഷുശ്ശ്രവണാ-
നന്ദം നൽകുവതിലെന്തു വൈചിത്ര്യം? 18
മൂലധരണീമണാളൻ
മൂലം മൂർദ്ധാഭിഷിക്തർ മുന്നുള്ളോർ
മൂലയിലും കീർത്തിയെ നിർ-
മ്മൂലയതായ്ക്കണ്ടു മൂർച്ഛയണയുന്നു. 19
അവരമരനാട്ടിൽനിന്നും
ഭൂവി രഭസാൽ പെയ്യുമശ്രു വഞ്ചിക്കായ്
നവരമ്യതനല്കുന്നതു
വിവരംവിട്ടോർക്കു വൃഷ്ടിയായ്ത്തോന്നും. 20
പാർത്ഥിവനിവനുടെ നാട്ടിൽ
പാർത്തിയലും ലക്ഷ്മിതൻ വിലാസമദം
ആർത്തിയൊടെവിടെയുമെത്തി-
ക്കീർത്തിയതാം തൽസപത്നി ചൊല്ലുന്നു. 21
നിദ്രപരതാ, ഗദാശ്രയ-
മിത്യാദിപെടുന്ന നിർഗ്ഗുണൻതന്നിൽ
എത്താതെയോ കുതൂഹല-
മത്താർമാതണവതസ്മദധിപതിയേ? 22
വഞ്ചികരസ്ഥമതാകുകി-
ലഞ്ചിതരസമവിടെ ലക്ഷ്മിയണവതിലും
ഭാർഗ്ഗവസൽക്ഷേത്രത്തിൽ
ഭാർഗ്ഗവി വാഴ് വതിലുമെന്താരാശ്ചര്യം? 23
തൻ തനയതന്നൊടിദ്ധാ-
ത്രീന്ദ്രനമർന്നിടുവതോർത്തു കൊപിച്ചോ
സിന്ധുനടയോളമെത്തി-
ക്ക്രന്ദനമിമ്മട്ടിടുന്നു പകലിരവും? 24
ഇവനുമചലാവനം ദു-
ശ്ച്യവനസ്പർദ്ധയൊടു ചെയ്തിടുന്നതിനാൽ
ഭൂവി നിതരാം തൻപുകഴിനു
ലവണാംബുധി കുറവുകണ്ടെതിർക്കുന്നോ? 25
വമ്പൊടു രത്നാകരതാ-
ഗാംഭീര്യാദികളിൽ മേന്മകണ്ടുഴറി
അംബുധി നെടുവീർപ്പിട്ടോ
സംപൂർണ്ണത്രപയിൽ വെളിയിൽ നില്ക്കുന്നു? 26
താൾ:Vancheeshageethi.djvu/5
ദൃശ്യരൂപം
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
