Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു




ഷവും സമീകരിക്കപ്പെടുന്ന - വിപരീതങ്ങളുടെ ഐക്യം. സാമാന്യത്തിലെയ്ക്ക് നയിക്കുന്നതിലൂടെ മാത്രമേ വിശേഷത്തിന് നിലനില്പ്പുള്ളൂ. വിശേഷങ്ങളിലൂടെയല്ലാതെ സാമാന്യവുമില്ല, ഓരോ വിശേഷവും മറ്റു വിശേഷങ്ങളുമായി ഒരായിരം വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നു . അതേസമയം അവയിൽ നിന്ന് വ്യത്യസ്തമായും ഇരിക്കുന്നു. ജോൺ മനുഷ്യനായത്. മനുഷ്യജാതിയിൽ പെട്ടത് അനിവാര്യം ആണ്; ആവശ്യം ആണ്, എന്നാൽ ജോൺ ജോണാകുന്നത്, നൂറ്റുക്കണക്കിന് സവിശേഷതകളുള്ള ജോണാകുന്നത് യാദൃശ്ചികം ആണ്. ഈ സവിശേഷതകളുള്ള-ബാഹ്യ പ്രതിഭാസത്തെ-മാറ്റി നിർത്തി, മനുഷ്യൻ എന്നതിലുള്ള സത്തയെ സ്വീകരിക്കുകയാണ് ജോൺ മനുഷ്യനാണ് എന്ന പ്രസ്താവനയിലൂടെ നാം ചെയ്യുന്നത്. ഇങ്ങനെ ഏതൊരു പ്രസ്താവനയിലും വൈരുധ്യാത്മകതയുടെ എല്ലാ വശങ്ങളും അടങ്ങിയിട്ടുള്ളതായി കാണാൻ കഴിയും. അങ്ങനെ 'ഡയലക്ടിക്സ്'എന്നത് മനുഷ്യന്റെ അറിവിന്റെ പൊതുവായ ഗുണധർമ്മമാണ് എന്ന് തെളിയുന്നു. വസ്തുനിഷ്ഠ പ്രകൃതിയിലെ ഏതൊരു ലളിത പ്രക്രിയ എടുത്തു പരിശോധിച്ചാലും വിശേഷം സാമാന്യമാകുന്നതും യാദൃശ്ചികം ആവശ്യമാകുന്നതും പ്രതിഭാസം സത്തയാകുന്നതും വിപരീതങ്ങൾ പരസ്പരം രൂപാന്തരപ്പെടുന്നതും ഒക്കെ കാണാം.

വൈരുധ്യാത്മകത, അനേകം മുഖങ്ങളോടുകൂടിയ ജീവത്തായ ജ്ഞാനമാണ്. അതിന്റെ ഈ മുഖങ്ങളുടെ എണ്ണം എന്നുമെന്നും വർധിച്ചുകൊണ്ടിരിക്കുന്നു. ഓരോ മുഖത്തിനും എണ്ണമറ്റ നിറഭേദങ്ങളുണ്ട്. ഓരോ നിറഭേദവും യാഥാർത്യത്തോടുള്ള ഒരു സമീപനമാണ്. ഒരു ഏകദേശനമാണ്. ഓരോന്നിൽ നിന്നും പൂർണമായ ഒരു ദാർശനിക പദ്ധതി തന്നെ രൂപം കൊള്ളുന്നു. കേവല ഭൌതികവാദവുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ സമ്പന്നമാണ് ഇതിന്റെ ഉള്ളടക്കം.
മറ്റൊന്നുകൂടി, ദാർശനികമായ ആശയവാദം കേവല ഭൗതികവാദത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ മാത്രമാണ് നൂറു ശതമാനം നിരർഥകമായിത്തീരുന്നത്. വൈരുദ്ധ്യാത്മകഭൗതികവാദത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് നോക്കുമ്പോൾ ദാർശനിക ആശയവാദം അറിവിന്റെ ഒരു വശത്തിന്റെ ഏകപക്ഷീയമായ, പ്രകൃതിയിൽ നിന്ന്, വസ്തുനിഷ്ഠ പ്രപഞ്ചത്തിൽ നിന്ന് വേർപെടുത്തപ്പെട്ട, അതിശയോക്തിയാണ്. അനന്ത സങ്കീർണമായ മനുഷ്യന്റെ ജ്ഞാനത്തിന്റെ ഒരു നിറഭേദത്തിലൂടെ മതപരമായ വിജ്ഞാനവിരോധത്തിലേക്ക് നയിക്കുന്ന പാതയാണ്... മനുഷ്യന്റെ ജ്ഞാനത്തിന്റെ പഥം ഒരു നേർവരയല്ല. നിരവധി വക്രങ്ങളാണ്... ഇതിലെ ഓരോ വക്രത്തിന്റെയും ഒരംശത്തെ എടുത്തു വലുതാക്കി ഒരു നേർവരയാക്കിക്കാണിക്കാം... അങ്ങനെയാണ് പലരും ചെയ്യുന്നത്. മതപരമായ വിജ്ഞാനവിരോധത്തിൽ ചെന്നെത്തുന്നതും അങ്ങനെയാണ്. അതിനു അതിന്റേതായ ജ്ഞാന സിദ്ധാന്തപരമായ വേരുകളുണ്ട്. അടിസ്ഥാനരഹിതമല്ലത്. അതൊരു വന്ധ്യപുഷ്പം ആണെന്നത് ശരിതന്നെ പക്ഷെ
???
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/91&oldid=172137" എന്ന താളിൽനിന്ന് ശേഖരിച്ചത്