Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല




ജീവത്തായ യഥാർഥമായ, വസ്തുനിഷ്ഠമായ, കേവലമായ മനുഷ്യജ്ഞാനത്തിന്റെ ജീവത്തായ വൃക്ഷത്തിന്മേൽ പടരുന്ന ഒരു ഇത്തിക്കണ്ണിപ്പൂവാണത്.

1915 ലാണ് ലെനിൻ ഈ കുറിപ്പ് തയ്യാറാക്കിയത്. ഒരു പുസ്തകമായി വികസിപ്പിക്കുകയാണെങ്കിൽ എത്ര ശക്തമായ ഒരായുധമാണ് നമുക്ക് ലഭിക്കുമായിരുന്നത് എന്ന് വ്യക്തമാണ്. ഏഴുകൊല്ലം മുമ്പ് എഴുതിയ ഭൗതികവാദവും എംപീരിയോ വിമർശനവും എന്ന ഗ്രന്ഥം ഇതിന് ഉത്തമ നിദർശനമാണ്. അതിരിക്കട്ടെ മൂലധനമെന്ന മാർക്സിന്റെ ഗ്രന്ഥത്തെപ്പറ്റി ലെനിൻ പറഞ്ഞത് ഒന്നുകൂടി പരിശോധിക്കാം. ഒന്നു രണ്ടു ഉദാഹരണങ്ങളിലൂടെ അത് ചെയ്യാം.

ഫാക്ടറിയിൽ സമരമുണ്ടായി. മുതലാളി പോലീസിനെ വിളിച്ചു. പോലീസ് വെടിവെച്ചു. കുറച്ച് തൊഴിലാളികൾ മരിച്ചു. പല സ്ഥലത്തും പലവട്ടം നടന്നിട്ടുള്ള സംഭവമാണിത്, ഇതൊന്ന് ഇനം ചേർത്ത് പരിശോധിക്കാം. തൊഴിലാളികൾ മരിച്ചു. കാരണം പോലീസ് വെടിവെച്ചു. വെടിവെപ്പ് കാരണവും മരണം കാര്യവും... അഥവാ ഫലവും ആകുന്നു. വെടിവെക്കാൻ കാരണമെന്ത്? സമരം. സമരം കാരണവും വെടിവെപ്പ് ഫലവുമായിത്തീരുന്നു. എന്തിനായിരുന്നു സമരം? കൂടുതൽ കൂലി കിട്ടാൻ. എന്തിനാണ് കൂലിക്കൂടുതൽ കിട്ടുന്നത്? സാധനങ്ങൾക്ക് വിലകൂടി! എങ്ങനെയാണ് സാധനങ്ങൾക്ക് വിലകൂടിയത്? എന്തുകൊണ്ടാണ് മുതലാളി കൂടുതൽ കൂലി കൊടുക്കാത്തത്? മുതലാളിയുടെ ലാഭം കുറയാൻ അയാൾകിഷ്ടമില്ല. കള്ളപ്പണവും കമ്മിപ്പണവും ധാരാളമായി ആളുകളുടെ കയ്യിൽ ഉണ്ടുതാനും. കള്ളപ്പണം പിടിച്ചെടുക്കാത്തത് എന്തുകൊണ്ട്? ഭരിക്കുന്നവർക്ക് അത്യാവശ്യമാണ്? എന്തിന്? ഭരണം നിലനിർത്താനും പുതിയ ഫാക്ടറികൾ തുടങ്ങാനും. ഭരിക്കുന്നതാരാണ്? കള്ളപ്പണക്കാരുടെയും ഫാക്ടറി ഉടമകളുടെയും ആളുകൾ. അപ്പോൾ അവരെ എങ്ങനെ മാറ്റാം-നാം സംഘടിക്കണം. അവർകെതിരായി സംഘടിക്കണം. അവരുടെ എല്ലാ കുടിലതന്ത്രങ്ങളും പഠിക്കണം. എല്ലാ മുറകളും ഉപയോഗിച്ച് അവരോട് പോരാടണം. അവരോട് പോരാടുമ്പോൾ അവരെ സഹായിക്കാൻ ആളുകളുണ്ടാവില്ലേ? ഉണ്ടാകും. ഈ നാട്ടിലെ വൻ പ്രഭുക്കളുണ്ടാകും. ഉയർന്ന ഉദ്യോഗസ്ഥന്മാരുണ്ടാകും. അമേരിക്ക, ബ്രിട്ടൻ, ജപ്പാൻ മുതലായ രാജ്യങ്ങളിലെ മുതലാളിമാരുണ്ടാകും. ഇപ്പോൾ തന്നെ ഇവരെല്ലാം ഒന്നാണ്. അപ്പോൾ നമ്മെ സഹായിക്കാൻ ആളുണ്ടാകില്ലേ? ഉണ്ട്. നാട്ടിലെ എല്ലാ ദരിദ്രരും കഷ്ടപ്പെടുന്നവരും നമ്മുടെ കൂടെ വരും. ഇടത്തരം കൃഷിക്കാരും ജീവനക്കാരും ചെറുകിട വ്യവസായികൾപോലും നമ്മുടെ കൂടെ വരും. നമ്മെപ്പോലുള്ള ഒട്ടേറെ രാജ്യങ്ങളുണ്ട്. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമെല്ലാം. അവിടത്തെ ജനങ്ങൾ നമുക്ക് അനുകൂലമായിരിക്കും. സോഷ്യലിസ്റ്റ് രാജ്യങ്ങളുണ്ട്. അവരുടെ സഹായവും നമുക്ക് ലഭിക്കും. ഫാക്ടറിയിലെ പണിമുടക്കും വെടിവെപ്പും ഇതൊക്കെയായി വേർതിരിക്കാനാകത്ത-

???
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/92&oldid=172138" എന്ന താളിൽനിന്ന് ശേഖരിച്ചത്