ഉള്ളടക്കത്തിലേക്ക് പോവുക

താൾ:VairudhyatmakaBhowthikaVadam.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



സംസ്കൃത പണ്ഡിതന്മാർ ഇതിന് 'തിന്ത്രിണീഫലന്യായം' എന്നുപറയുന്നു. വികാസത്തിന്റെ മുഖ്യദിശ, പ്രധാന പ്രവണത ചൂണ്ടിക്കാണിക്കുന്നതായിരിക്കും അവശ്യകത. യാദൃശ്ചികത ഒരു പൂരകഘടകമാണ്, അവശ്യകതയുടെ പല പ്രകടനരൂപങ്ങളിൽ ഒന്നുമാണ്.

വസ്തുക്കളുടെയും പ്രക്രിയകളുടെയും ബാഹ്യപ്രതിഭാസത്തിനു ള്ളിലെ അവശ്യബന്ധങ്ങളും മാറ്റത്തിന്റെ നിയമങ്ങളും കണ്ടുപിടിക്കുക എന്നത് ശാസ്ത്രത്തിന്റെ ലക്ഷ്യമാണ്. എങ്കിലേ വിജയപ്രദമായ പ്രവർത്തനം നടത്താൻ കഴിയൂ. ഏത് ശാസ്ത്രത്തിന്റെയും മുഖ്യകടമ അവശ്യകതയെ വേർതിരിച്ചറിയുക എന്നതാണ്. അതേസമയം യാദൃച്ഛികതകളെ പൂർണമായും അവഗണിക്കാനും പറ്റില്ല. കാരണം, ശാസ്ത്രത്തിന്റെയും ജീവിതത്തിന്റെയും വികാസത്തിൽ അവ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഈ സ്വാധീനം വ്യത്യസ്ത പരിതഃസ്ഥിതികളിൽ വ്യത്യസ്തങ്ങളായിരിക്കും. ഉദാഹരണത്തിന് കാലാവസ്ഥയിലുണ്ടായ ചില തകരാറുകളാൽ, വരൾച, വെള്ളപ്പൊക്കം, മഞ്ഞുവീഴ്ച-എന്തുമാകാം- കാർഷികോല്പാദനത്തിൽ ഗണ്യമായ കുറവ് വന്നു എന്നിരിക്കട്ടെ വരൾച, വെള്ളപ്പൊക്കം, മുതലായവ യാദൃച്ഛിക സംഭവങ്ങളാണ്. കൃഷിയിൽ‌ അവയുടെ ആഘാതം അത്രതന്നെ യാദൃച്ഛികമല്ല. ഇവയെ നേരിടാനുള്ള സംവിധാനം നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ കുറെയൊക്കെ താങ്ങാനാകുമായിരുന്നു. സമ്പദ് വ്യവസ്ഥയിൽ ഇവ ഉണ്ടാക്കുന്ന ആഘാതമാകട്ടെ മുതലാളിത്തത്തിലും സോഷ്യലിസത്തിലും തികച്ചും വിഭിന്നങ്ങളായിരിക്കും. മുതലാളിത്തത്തിൽ അത് വളരെ തീവ്രമായിരിക്കും. ചെറുകിടക്കാരെ പൊളിക്കും. ഒട്ടനവധി കർഷകരെ പാപ്പരീകരിക്കുന്നതിലേക്കും അവരുടെ ഭൂമി അന്യാധീനപ്പെടുന്നതിലേക്കും അത് നയിക്കും. വൻകിട ഭൂ ഉടമകൾക്കാകട്ടെ, അവരുടെ കൃഷിക്കും നാശം വന്നിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ നാശത്തിൽനിന്ന് മുതലെടുക്കാൻ കഴിയുന്നു; കൂടുതൽ ഭൂമി സ്വന്തമാക്കാൻ കഴിയുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിലും കാർഷികപരാജയം ദോഷം ചെയ്യുന്നതാണ്. എന്നാൽ‌ അത് ജനങ്ങളെ പാപ്പരീകരിക്കുന്നതല്ല.

നേരത്തെ സൂചിപ്പിച്ച കാര്യ-കാരണ ബന്ധത്തിന്റെ സവിശേഷ രൂപങ്ങളാണ് അവശ്യകതയും യാദൃച്ഛികതയും. എന്നാൽ 'അവശ്യകത' തന്നെ കേവലമല്ല. നിർദിഷ്ടമായ വസ്തുനിഷ്ഠ സാഹചര്യങ്ങളിൽ അവശ്യമായിരുന്നത് സാഹചര്യം മാറുന്നതനുസരിച്ച് അല്ലാതായിത്തീരാം. ഓരോ പുതിയ അവശ്യകതയും പൂർണ്ണമായും വികസിച്ച രൂപത്തിൽ ഉടൻ പ്രവർതനക്ഷമമായി അല്ല രൂപപ്പെടുന്നത്. തുടക്കത്തിൽ അതൊരു സാധ്യത മാത്രമായിരിക്കും. ഈ സാധ്യതയെ യാഥാർഥ്യമാക്കാൻ മറ്റുചില അനുകൂല സാഹചര്യങ്ങൾ ആവശ്യമായി വരും. എന്താണവ എന്ന് പരിശോധിക്കാം.


സാധ്യതയും യാഥാർഥ്യവും

പുതിയത്, വളരുന്നത് അവശ്യമായതാണ്. എന്നാൽ ഒറ്റയടിക്ക് രൂപം കൊള്ളുകയില്ല. തുടക്കത്തിൽ പുതിയതിന്റെ ഉദയത്തിന് അവശ്യം വേണ്ട പരിതഃസ്ഥിതികളും ഘടകങ്ങളും രൂപം കൊള്ളുന്നു. അതിൽ പുതിയതിന്റെ ബീജം

80
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/79&oldid=237165" എന്ന താളിൽനിന്ന് ശേഖരിച്ചത്