താൾ:VairudhyatmakaBhowthikaVadam.djvu/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുകളും അയാളിലും കാണാം. അയാൾ ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവനോ ഒരു പ്രത്യേക രാജ്യക്കാരനോ ഒരു പ്രത്യേക വർഗത്തിൽപെടുന്നവനോ ആയിരിക്കം എങ്കിൽ, ആ ഭാഷക്കാർക്, ആ രാജ്യക്കാർക്, ആ വർഗത്തിന് പൊതുവായ പലതും അയാൾകും ഉണ്ടായിരിക്കും. ഒരു ഗണത്തിലെ, ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾകും പൊതുവയുള്ള സവിശേഷതയെയാണ് 'സാമാന്യം' എന്നു പറയുന്നത്.

ഓരോ വിശേഷത്തിലും സാമാന്യത്തിന്റെ അംശം അടങ്ങിയിരിക്കും. ഓരോ ജീവിയും ഏതെങ്കിലും ഒരു സ്പീഷിസിൽപെട്ടതായിരിക്കും. സ്പീഷിസിലൂടെ അതിലെ അംഗങ്ങൾ ഒന്നിക്കപ്പെടുന്നു. ജനുസിലൂടെ അനേകം സ്പീഷിസുകൾ ഒന്നിക്കപ്പെടുന്നു. ഓരോ വിശേഷവും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സാമാന്യത്തിന്റെ ഭാവം കൈകൊള്ളുന്നതാണ്. സാമാന്യരൂപത്തിൽ മാത്രമായി ഒന്നിനും അസ്തിത്വമില്ല. ഏതെങ്കിലും വിശേഷത്തിന്റെ രൂപത്തിലേ എന്തിനും നിലനിൽപുള്ളു. സാമാന്യത്തിൽ എല്ലാ വിശേഷങ്ങളും ഉൾപെടുകയില്ല. പൊതുവായവ, സത്തയായവ മാത്രമേ ഉൾപെടുകയുള്ളു.

സാമാന്യവും വിശേഷവും പരസ്പരബന്ധിതം മാത്രമല്ല, അവ തുടർചയായി മാറുകയും ചെയ്യും. അവ തമ്മിലുള്ള അതിർവരമ്പ് നിശ്ചലമല്ല. ചില വ്യക്തികളിൽ മാത്രം കാണുന്ന വിശേഷതകൾ ക്രമത്തിൽ ഒരു സമൂഹത്തിന്റെ മുഴുവൻ സ്വഭാവമായിത്തീരുന്ന സന്ദർഭങ്ങൾ വിരളമല്ല. അങ്ങനെയണ്, മ്യൂട്ടേഷനുകളുടെ ഫലമായി പുതിയ പുതിയ ജീവിവർഗങ്ങൾ ഉണ്ടാകുന്നത്. വേഷവിധാനത്തിലുള്ള പല ഫാഷനുകളും പ്രചരിക്കുന്നത് ഈ വിധമാണ്. തിരിച്ചും സംഭവിക്കാറുണ്ട്. പണ്ടുകാലത്ത് സാമാന്യങ്ങളായിരുന്ന പല ഭക്ഷ്യപദാർഥങ്ങളും പല ആചാരങ്ങളും ഇന്ന് 'വിശേഷ'മായിത്തീർനിരിക്കുന്നു.

ശാസ്ത്രത്തിൽ വിശേഷ-സാമാന്യബന്ധം അതിപ്രധാനമാണ്. നിരവധി 'വിശേഷ' നിരീക്ഷണങ്ങളിൽ നിന്ന് ഒരു 'സാമാന്യ'നിയമം ജനിപ്പിക്കപ്പെടുന്നു. ഈ സാമാന്യം പുതിയ പല 'വിശേഷ'ങ്ങളെയും പ്രവചിക്കാൻ ശക്തമായിത്തീരുന്നു. മെൻഡിലിയേവ് ആവർതനസാരണി രചിച്ചതും അതിന്റെ അടിസ്ഥാനത്തിൽ നേളിതേവരെ കണ്ടിട്ടില്ലാത്ത മൂലകങ്ങളുടെ അസ്തിത്വം പ്രവചിച്ചതും ഇങ്ങനെയാണ്. നിരീക്ഷണം വിശേഷത്തിൽ നിന്ന് ആരംഭിക്കുന്നു. ഉള്ളടക്കം-രൂപം എന്നീ സംവർഗങ്ങളും അവ തമ്മിലുള്ള ബന്ധവും ഇത് കൂടുതൽ വ്യക്തമാക്കുന്നതാണ്.


ഉള്ളടക്കവും രൂപവും

സാഹിത്യ-കലാദി ചർചാവേദികളിൽ നിന്ന് ധാരാളം മുഴങ്ങിക്കേൾകുന്ന ശബ്ദങ്ങളാണ് ഉള്ളടക്കവും രൂപവും. ഏതാണ് പ്രധാനം? കലയുടെ മർമം രൂപമാണെന്നും ഉള്ളടക്കം എന്തുമാകാമെന്നും വാദിക്കുന്നവരുണ്ട്. അതിനെ എതിർകുന്നവരുമുണ്ട്. ഈ തർകത്തിന്റെ ദാർശനികരൂപമാണ്

???
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/68&oldid=172111" എന്ന താളിൽനിന്ന് ശേഖരിച്ചത്