ക്കുന്ന അവസ്ഥയാണ് പ്രക്രിയകൾ. വസ്തുക്കൾ ഇല്ലെങ്കിൽ പ്രക്രിയകൾ ഇല്ല.അതിനാൽ വസ്തുക്കൾ പ്രാഥമികവും പ്രക്രിയകൾ തജ്ജന്യവുമാണെന്ന നിഗമനത്തിൽ നാം എത്തുന്നു. മാങ്ങയെന്ന ഒറ്റ വസ്തുവിനേയും വീഴൽ എന്ന ഒറ്റ പ്രക്രിയയേയും എടുത്താൽ ഇത് ശരിയാണ്. എന്നാൽ വസ്തുക്കൾ എന്ന സംവർഗവും പ്രക്രിയൾ എന്ന സംവർഗവുമെടുത്ത് വസ്തുക്കളെ പ്രാഥമികങ്ങളെന്നും പ്രക്രിയകളെ ദ്വിതീയങ്ങളെന്നും പറഞ്ഞാൽ അത് ശരിയാവില്ല. സചേതനമോ അചേതനമോ ആയ ഏതൊരു വസ്തു എടുത്താലും അസംഖ്യം ചലനങ്ങളുടെ, പ്രക്രിയകളുടെ ആകത്തുകയാണവ എന്ന് കാണാം.ഈ പ്രക്രിയകളിൽ മാറ്റം വരുമ്പോൾ, മാങ്ങയിലും കുട്ടിയിലും നടക്കുന്ന നൂറ്റുകണക്കിന് ജീവിത-രസായനിക പ്രതിപ്രവർത്തനങ്ങൾ നിലക്കുകയോ മാറുകയോ ചെയ്യുമ്പോൾ അവ മാങ്ങയും കുട്ടിയും അല്ലാതായിതീരുന്നു. ഏതൊരു വസ്തുവും നിർദിഷ്ടങ്ങളായ ഒട്ടേറെ പ്രക്രിയകളുടെ ഒരു സംഘാതം ആണ്. അതുപോലെ നിർദിഷ്ടവസ്തുക്കളിൽ വരുന്ന മാറ്റമാണ് ഏതൊരു പ്രക്രിയയും. വസ്തുക്കളില്ലാതെ പ്രക്രിയകളില്ല. പ്രക്രിയകളില്ലാതെ വസ്തുക്കളുമില്ല.വസ്തുവും പ്രക്രിയയും രണ്ടും രണ്ടാണ്. വ്യതിരിക്തമാണ്,അതേസമയത്ത് വേർതിരിക്കാനാവത്തവയാണ്. വിപരീതങ്ങളുടെ ഐക്യമാണ് നാമിവിടെ കാണുന്നത്.
വിശേഷവും സാമാന്യവും
ഏതൊരു വസ്തുവിനും അതിന്റെതായ പ്രത്യേകതകളുണ്ട്.നമ്മുടെ വീട്ടിലെ പശുവിനെ എടുക്കുക. അതിന് തനതായ പല സവിശേഷതകളുണ്ട്. വെളുത്തനിറം, ചെമന്ന പാണ്ടുകൾ, കൊമ്പിന്റെ സവിശേഷ ആകൃതി...ഉയരം, വണ്ണം അങ്ങനെ പലതും. മറ്റ് പശുക്കളുടെ കൂട്ടത്തിൽ എനിക്കതിനെ വേർതിരിച്ചറിയാൻ കഴിയുന്നു. അതെസമയം മൊത്തത്തിൽ പശുക്കൾ എന്ന ഗണത്തിൽ എന്റെ പശുവും ഉൾപ്പെടുന്നു. ഓരോ മനുഷ്യനും അവന്റേതായ നൂറ് നൂറ് തനിമകളുണ്ട്. നിറം, ഉയരം, വണ്ണം, കണ്ണിന്റെ നിറം, മൂക്കിന്റെ ആകൃതി, പുരികങ്ങൾ ...ഓരോന്നും അയാളെ മറ്റു മനുഷ്യരിൽനിന്ന് വേർതിരിച്ച് കാണിക്കുന്നു. അതേസമയം "മനുഷ്യർ" എന്ന പൊതുഗണത്തിൽ അയാളും ഉൾപ്പെടുന്നു. ഒരു വസ്തുവിനും ഒറ്റക്കുള്ള നിലനില്പില്ല. ഏതെങകിലും ഒരു ഗണത്തിലെ അംഗമായിരിക്കണം അത്. ഒറ്റ പശുവേ ഉണ്ടായുരുന്നുള്ളുവെങ്കിൽ അതിനെ പശുവെന്ന പൊതുവെന്ന പൊതു നാമം കൊണ്ട് കുറിക്കുമായിരുന്നില്ല. അങ്ങനെ ഒന്നിന് നിലനില്പും ഉണ്ടാകുമായിരുന്നില്ല. ഈ ഭൂമുഖത്ത് ജീവിക്കുന്ന ഒറ്റ മനുഷ്യനും ഒറ്റക്കല്ല. മറ്റുള്ളവരുമായി ആയിരക്കണക്കിന് ചരടുകൾക്കൊണ്ട് അയാൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. ശാരീരികമായി, നിറം, ഉയരം, രൂപം മുതലായവയിൽ അയാൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരിക്കാം. അതേസമയം അയാൾക്കും മറ്റുള്ളവർക്കും പൊതുവായി അനവധി സവിശേഷതകളും കാണാം. അയാൾക്ക് ഒരു തൊഴിലുണ്ടായിരിക്കും. ആ തൊഴിലെടുക്കുന്ന മറ്റുള്ളവർക്കുള്ള പല പ്രത്യേകത-