ക്കുന്ന യന്ത്രങ്ങളെപ്പറ്റിയും മറ്റും ശാസ്ത്രജ്ഞർ സ്വപ്നം കാണാൻ തുടങ്ങിയത്. രണ്ടു കാരണങ്ങളാൽ ഇത് തെറ്റാണ്.
ഒന്നാമതായി ഒരു യന്ത്രവും അതിന് രൂപം കൊടുക്കുന്ന മനുഷ്യൻറെ തലച്ചോറിനോളം മെച്ചപ്പെട്ടതാകാൻ പറ്റില്ല. ചില ഗണിത പ്രക്രിയകൾ കൂടുതൽ വേഗത്തിൽചെയ്യാൻ യന്ത്രത്തിന് പറ്റിയെന്നു വന്നേക്കാം. എന്നാൽ വേണ്ടതേത് വേണ്ടാത്തതേത്, എന്ന വിവേചനബുദ്ധി യന്ത്രത്തിനുണ്ടാകാൻ തരമില്ല. വേണ്ടതും വേണ്ടാത്തതും സുനിശ്ചിതങ്ങളായ കാര്യങ്ങളല്ല.
രണ്ടാമതായി മനുഷ്യൻ ചുറ്റുമുള്ള പ്രകൃതിയുമായി ബന്ധപ്പെട്ടതും മനസിലാക്കാനുള്ള കഴിവ് സമ്പാദിച്ചതും അവയുടെ സൂക്ഷ്മപ്രകൃതിയുടെ സഹായത്തോടെയല്ല. കാലുകൊണ്ടടിച്ച ഒരു പന്തിൻറെ ചലനത്തെ അതിൻറെ, അതിലെ അണുക്കളുടെയോ മൗലികകണങ്ങളായ ഇലക്ട്രോൺ,പ്രോട്ടോൺ മുതലായവയുടെയോ ചലനങ്ങളുടെ ആകത്തുകയായി വേണമെങ്കിൽ വ്യാഖ്യാനിക്കാം. സൈദ്ധാന്തികമായി ഇത് ശരിയാണ്. പക്ഷേ, പ്രായോഗികമായി നടപ്പുള്ള കാര്യമല്ല. നാം 'പന്തി'നെയാണ് കാണുന്നത്. അല്ലാതെ അതിലെ ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും മറ്റുമല്ല. പന്തിൻറെ ചലനത്തെ ബലതന്ത്രനിയമങ്ങൾ ഉപയോഗിച്ച് നിർവചിക്കാവുന്നതാണ്. മനുഷ്യൻറെ തലച്ചോറിൻറെ പ്രവർതനത്തെ ഈ ഉദാഹരണവുമായി ഉപമിക്കാം. സൈദ്ധാന്തികമായി നോക്കുമ്പോൾ അതിലെ കോടാനുകോടി ഞരമ്പുകോശങ്ങളുടെയും ന്യൂറോണുകളുടെയും മറ്റും സംയുക്ത പ്രവർതനമാണ് ചിന്ത, ബോധം മുതലായത്. പക്ഷേ, എപ്രകാരം നമ്മുടെ കണ്ണുകൾ, അണുക്കളിൽ നിന്ന് പന്തിനെയോ അതിൻറെ ചലനത്തെയോ സംശ്ലേഷിക്കാൻ പഠിച്ചിട്ടില്ലയോ അപ്രകാരം തന്നെ ന്യൂറോണുകളുടെ ചലനത്തിൽ നിന്ന് സന്തോഷ സന്താപാദികളെ സംശ്ലേഷിക്കാനും നാം പഠിച്ചിട്ടില്ല. എന്നുവച്ച് അവയുടെ ഭൗതികാടിസ്ഥാനമായ ദ്രവ്യത്തെ നിഷേധിക്കാനും സാധ്യമല്ല.
ഇതേ ഉപമ തന്നെ സമൂഹത്തിൻറെയും വ്യക്തിയുടെയും കാര്യത്തിലും സ്വീകരിക്കാം. സാമൂഹ്യബോധത്തെ കലാ-സാംസ്കാരികാദികളെ, നീതിന്യായവിധികളെ, സദാചാരമുറകളെ - ഒക്കെ സാമൂഹ്യ പ്രവർതനങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് മനസ്സിലാക്കാവുന്നതാണ്. മറിച്ച് ഒറ്റപ്പെട്ട വ്യക്തികളുടെ ബോധങ്ങളുടെ ആകത്തുകയായി സാമൂഹ്യബോധത്തെ മനസ്സിലാക്കാൻ ശ്രമിച്ചാൽ പന്തിനു പകരം അതിലെ അണുക്കളെ കാണാൻ ശ്രമിക്കുന്നതിനു സമാനമായിരിക്കും.
തുടക്കത്തിൽ നാം ഉന്നയിച്ച, ദർശനത്തിലെ കാതലായ പ്രശ്നത്തിലേക്കുതന്നെ - ദ്രവ്യമോ ബോധമോ പദാർഥമോ ആത്മാവോ ഏതാണ് പ്രാഥമികം എന്ന പ്രശ്നത്തിലേക്കുതന്നെ - ഇനി തിരിച്ചുപോകാം. ഒരു പ്രത്യേക രീതിയിൽ ക്രമീകരിക്കപ്പെട്ട പദാർഥത്തിൻറെ തലച്ചോറിൻറെ, സ്വഭാവമാണ് ചിന്ത എന്നും, അതിൽ ആത്മീയമായോ 'ദൈവീക'മായോ യാതൊന്നും ഇല്ലെന്നും ലക്ഷോപലക്ഷം വർഷങ്ങളിലൂടെയുള്ള പരിണാമപ്രക്രിയകളുടെ ഫലമായാണ് മനുഷ്യൻറെ തലച്ചോറ് രൂപം കൊണ്ടതെന്നും നാം കണ്ടു. ബോധത്തിൻറെ വികാസമാകട്ടെ, ദൈവകല്പന അനുസരിച്ചോ ബ്രഹ്മാവിൻറെ വിധി അനുസരിച്ചോ