താൾ:VairudhyatmakaBhowthikaVadam.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുഹലും രവിവർമയുടെയും ദാവിൻചിയുടെയും ചിത്രങ്ങളും കൂറ്റൻ ക്ഷേത്രങ്ങളും പള്ളികളും ഒക്കെ സൃഷ്ടിച്ചെടുക്കാൻ കഴിവുള്ള തികച്ചും പരിപൂർണമായ, മനുഷ്യക്കൈ രൂപംകൊണ്ടത്.

പക്ഷേ, കയ്യിനുമാത്രം സ്വതന്ത്രമായി വികാസം കൊള്ളാൻ ആകില്ലല്ലോ. പൂർണവും തികച്ചും സങ്കീർണവും ആയ മനുഷ്യനെന്ന ജീവിയുടെ ഒരു ഭാഗം മാത്രമാണത്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിൻ മേൽ കയ്യിന്റെ വികാസം ചെലുത്തിയിട്ടുള്ള സ്വാധീനവും വളരെ പ്രധാനമണ്. കയ്യിന്റെ വികാസവും അധ്വാനവും കൂടിച്ചേർനപ്പോൾ പ്രകൃതിയുടെമേലുള്ള മനുഷ്യന്റെ ശക്തി വർധിച്ചു വന്നു. ഓരോ ഘട്ടത്തിലും മനുഷ്യന്റെ ചക്രവാളം കൂടുതൽ കൂടുതൽ വികസ്വാമായിക്കൊണ്ടിരുന്നു. പ്രകൃതിയിലെ പദാർഥങ്ങളുടെ സ്വഭാവത്തെ സംബധിച്ചുള്ള, അതുവരെ അറിയപ്പെടാത്ത പല വിവരങ്ങളും അവൻ നേടിക്കൊണ്ടിരുന്നു. അതേസമയം, അമനുഷ്യർ അന്യോന്യം സഹായിക്കാനും കൂട്ടായ പ്രവർതനങ്ങളിൽ ഏർപെടാനും ഈ കൂട്ടായ പ്രവർതനങ്ങളിൽ നിന്ന് ഓരോ വ്യക്തിക്കും പ്രയോജനകരമായ നേട്ടങ്ങൾ ലഭ്യമാകാനും തുടങ്ങി. ഇതിന്റെ ഫലമായി സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള അടുപ്പം കൂടിക്കൂടിവന്നു. അങ്ങനെ മനുഷ്യർക് തമ്മിൽ തമ്മിൽ എന്തൊക്കെയോ പറയണം എന്ന നില വന്നു. വാനരന്റെ അവികസിത കണ്ഠം കൂടുതൽ വികസിക്കുകയും ക്രമേണ വായയിലെ അവയവങ്ങൾ ഒന്നിനുപുറകെ ഒന്നായി സ്പഷ്ടമായ ശബ്ദങ്ങൾ ഉച്ചരിക്കാൻ പഠിക്കുകയും ചെയ്തു.

അധ്വാനവും ഭാഷയും കൂടിച്ചേർനാണ് പടിപടിയായി വാനരന്റെ അവികസിത തലച്ചോറിൽ നിന്ന് കൂടുതൽ വികസിതവും പൂർണവും ആയ മനുഷ്യന്റെ തലച്ചോറിലേക്കുള്ള പരിണാമത്തിന് വഴിതെളിച്ചത്. തലച്ചോറിന്റെ വികാസത്തോടൊപ്പം അതിനോട് ഏറ്റവും അടുത്ത് ബന്ധപ്പെട്ട സംവേദനേന്ദ്രിയങ്ങളുടെ വികാസവും നടന്നു. ഭാഷക്കുണ്ടായ വികാസവും ശ്രവണാവയവങ്ങൾ കൂടുതൽ പരിഷ്കരിക്കപ്പെടാൻ കാരണമായതുപോലെ, തലച്ചോറിന്റെ വികാസം അതിനോട് ബന്ധപ്പെട്ട എല്ലാ ഇന്ദ്രിയങ്ങളുടെയും വളർചക്ക് കളമൊരുക്കി. ബുദ്ധിശക്തിയുടെയും (തലച്ചോറിന്റെയും) അതിനോട് ബന്ധപ്പെട്ട ഇന്ദ്രിയങ്ങളുടെയും വികാസം കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരുന്ന ഒരു ബോധമണ്ഡലത്തിന്റെ ആവിർഭാവം, കാര്യങ്ങളെ വേർതിരിച്ചുകാണാനും അമൂർതമായി ചിന്തിക്കാനും വിലയിരുത്താനുമുള്ള കഴിവ്- എന്നിവയുടെ പ്രതിപ്രവർതനം‌മൂലം അധ്വാനവും ഭാഷയും കൂടുതൽ കൂടുതൽ വികസിച്ചു വന്നു. വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർതനം പൂർതിയായിട്ടും ഈ വികാസം നിലക്കുകയുണ്ടായില്ല. ചില പ്രത്യേക ദിശകളുലൂടെ നയിക്കപ്പെട്ടുകൊണ്ട് ശക്തിമത്തായി മുന്നോട്ടുപോവുകയും അവസാനം തികച്ചും പൂർണനായ ഒരു മനുഷ്യനോടൊപ്പം സമൂഹം എന്ന ഒരു പുതിയ ഘടകം നിലവില്വരികയും ചെയ്തു.

മറ്റു ജീവികളിൽ നിന്ന് രക്ഷപ്പെടുക എന്നതിനുപകരം അവ മനുഷ്യരിൽ നിന്ന് രക്ഷപ്പെടുക എന്ന സ്ഥിതിവിശേഷവും ഇതോടെ സംജാതമായി

47
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/46&oldid=172087" എന്ന താളിൽനിന്ന് ശേഖരിച്ചത്