താൾ:VairudhyatmakaBhowthikaVadam.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു





മനുഷ്യന്റെ ആവിർഭാവം

ആദിമ സൂക്ഷ്മജീവികളിൽനിന്ന് ഇന്ന് കാണുന്ന വൈവിധ്യമാർന സങ്കീർണജീവരൂപങ്ങളിലേക്കുള്ള പരിവർതനം എന്നു നടന്നു? എത്രകാലമെടുത്തു? മനുഷ്യക്കുരങ്ങിൽ നിന്ന് മനുഷ്യൻ രൂപമെടുക്കാൻ എത്രകാലം പിടിച്ചു? എന്നാണ് നടന്നത്? എന്നു തുടങ്ങിയവയെക്കുറിച്ച് വളരെ തിട്ടമായൊന്നും ഇപ്പോഴും പറയാൻ വയ്യ. എങ്കിലും ഏതാണ്ട് പത്തുലക്ഷം സംവത്സരങ്ങൾക് മുമ്പായിരിക്കണം വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർതനം നടന്നത് എന്നാണ് സാമാന്യമായി കരുതുന്നത്. ഈ പരിണാമങ്ങൾ എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് ചിലതെല്ലാം പറയാൻ കഴിയും ഇന്നത്തെ മനുഷ്യക്കുരങ്ങിൽ നിന്ന് വലരെ കൂടുതൽ വികസം പ്രാപിച്ചിരുന്നവരായിരിക്കണം മനുഷ്യന്റെ പൂർവികരായ 'ആൾക്കുരങ്ങ'ന്മാർ. അവരുടെ പരിണാമം പകുതിക്കുവെച്ച് നിലച്ചുപോയതിന്റെ ഫലമാണ് ഇന്ന് കാണുന്നവ എന്ന് ധരിക്കരുത്.

മേലുമുഴുവൻ രോമവും നീണ്ടുവളർന താടിയും കൂർതചിവികളുമുള്ള ഇവർ കൂട്ടംകൂട്ടമായി മരങ്ങളിൽ ജീവിച്ചുപോന്നു. മരം കയറുമ്പോൾ കാലുകൾകും കൈകൾകും വ്യത്യസ്ത ജോലികളാണല്ലോ ഉള്ളത്. അതനുസരിച്ച് ആ അവയവങ്ങളുറ്റെ വളർചയിലും വ്യത്യാസം വന്നു. പിന്നീട് ഇവർ മരങ്ങളിലുള്ള വാസസ്ഥലങ്ങൾ ഉപേക്ഷിച്ച് നിലത്തിറങ്ങി ജീവിക്കാൻ തുടങ്ങി. അതോടുകൂടി നടക്കുന്നതിന് കൈ തീരെ ഉപയോഗിക്കാതായി. കൂടുതൽ നിവർന് രണ്ടുകാലിന്മേൽ മാത്രമായി നടക്കുന്ന ഒരു പ്രകൃതം വന്നു. ആദ്യകാലത്ത് ഇത് ഒരു പതിവുമാത്രമായിരുന്നിരിക്കാം. എന്നാൽ പിൽകലത്ത് ഇത് ഒരു ആവശ്യമായിത്തിർനു.

നടത്തത്തിൽ നിന്ന് സ്വതന്ത്രമാക്കപ്പെട്ട കൈകൾക് വളരെ സാവധാനത്തിലെങ്കിലും മറ്റു ചുമതലകൾ വന്നുചേർനു. മനുഷ്യന്റെ കൈകൊണ്ട് ആദ്യമായി ഒരു കൽകഷണം കത്തിയായി രൂപാന്തരപ്പെടുത്തിയെടുക്കാൻ നിരവധി അയിരം വർഷങ്ങൾ വേണ്ടിവന്നിരിക്കാം. അതുമായി താരതമ്യപ്പെടുത്തുമ്പോൾ നമുക്കറിയാവുന്ന കാലഘട്ടം വളരെ ചെറുതാണ്. പക്ഷേ, വളരെ പ്രധാനമായ ഒരു ചുവടുവെപ്പ് നടന്നുകഴിഞ്ഞു. കൈ സ്വതന്ത്രമായി. അതേത്തുടർന് കൈയുടെ പ്രവർതനനൈപുണ്യവും കുശലതയും കൂടിക്കൂടിവന്നു. തലമുറതലമുറയായി ഈ കഴിവകളെല്ലാം വർധിച്ചുകൊണ്ടേയിരുന്നു. അങ്ങനെ നോക്കുമ്പോൾ അധ്വാനിക്കുവാനുള്ള ഒരു അവയവം മാത്രമല്ല കൈ എന്നും അത് അധ്വാനത്തിന്റെ ഉൽപന്നം കൂടിയാണെന്നും കാണാം. അധ്വാനം മൂലവും നിരന്തരം പുതിയപുതിയ പ്രവൃത്തികളുമായി ബന്ധപ്പെട്ടതുമൂലവും മാംസപേശികൾകും ലിഗ്‌മെന്റുകൾകും-ദീർഘകാലാടിസ്ഥാനത്തിൽ എല്ലുകൾകും- മറ്റുമുണ്ടായ പ്രത്യേക തരത്തിലുള്ള വികാസവും അതിന്റെ തൽമുറയിൽ നിന്ന് തലമുറയിലേക്കുള്ള കൈമാറ്റവും ഈ പുതിയ കൗശലം ഉപയോഗപ്പെടുത്തി നൂതനവും കൂടുതൽ സങ്കീർണവും ആയ പ്രവർതനങ്ങളിൽ ഏർപെടലും ഒക്കെക്കൊണ്ട് മാത്രമാണ് ഈജിപ്തിലെ പിരമിഡുകളും താജ്മ-

46
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/45&oldid=172086" എന്ന താളിൽനിന്ന് ശേഖരിച്ചത്