താൾ:VairudhyatmakaBhowthikaVadam.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു




സുര്യനും അതിനു ചുറ്റും സഞ്ചരിക്കുന്ന ബുധൻ (മെർകുറി), വെള്ളി (വീനസ്), ഭൂമി, ചൊവ്വ (മാർസ്), വ്യാഴം (ജൂപ്പിറ്റർ), ശനി (സാറ്റേൺ), യുറാനസ്, നെപ്റ്റ്യൂൺ, പ്ലൂട്ടോ എന്നീ ഗ്രഹങ്ങളും വാൽനക്ഷത്രങ്ങളും ചൊവ്വക്കും വ്യാഴത്തിനും ഇടക്കായി സൂര്യനുചുറ്റും പോകുന്ന ക്ഷുദ്രഗ്രഹങ്ങളും അടങ്ങിയതാണ് സൌരയൂഥം. ഇവയിൽ ഭൂമിയിൽ മാത്രമാണ് ജീവനുള്ളതായി തെളിഞ്ഞിട്ടുള്ളത്. ചൊവ്വയിലും വെള്ളിയിലും ജീവനുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉണ്ട്. പക്ഷേ, അവയിൽ ജീവന്റെ അസ്ഥിത്വം ഇതേവരെ സംശയാതീതമായി തെളിഞ്ഞിട്ടില്ല. കിട്ടിയേടത്തോളം തെളിവുകൾ എതിരാണുതാനും. പക്ഷേ, അനന്തമായ പ്രപഞ്ചത്തിൽ ഭൂമിയെപ്പോലെ ജീവികളുള്ള ഇതരഗോളങ്ങൾ ഉണ്ടാകാനുള്ള സംഭവ്യത വലുതാണ്, ഉണ്ടെന്ന് ഏതാണ്ട് ഉറപ്പികാവുന്നതാണ്. പക്ഷേ, അവയെപ്പറ്റി പഠിക്കാൻ തക്കവണ്ണം ശാസ്ത്രവും സാങ്കേതികവിദ്യകളും ഇന്നും പുരോഗമിച്ചിട്ടില്ല. അതിനാൽ നമ്മുടെ പഠനം ഭൂമിയിലെ ജീവന്റെ ഉദ്ഭവത്തെക്കുറിച്ച് മാത്രമായി പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു.

ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും ഉല്പത്തിയെക്കുറിച്ചുതന്നെ നിരവധി സിദ്ധാന്തങ്ങളുണ്ട്.

സൂര്യനിൽനിന്ന് തെറിച്ചുപോയ കഷണങ്ങളാണ് അവ എന്നതാണ് ഒരു സിദ്ധാന്തം. പണ്ടെന്നോ സമീപത്തുകൂടെ ഭീമാകാരനായ ഒരു നക്ഷത്രം കടന്നുപോയി എന്നും അപ്പോൾ സൂര്യനിലുണ്ടായ വേലിയേറ്റത്തിന്റെ ഫലമായാണ് ഈ കഷണങ്ങൾ തെറിച്ചുപോയത് എന്നും ആണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ സിദ്ധാന്തിച്ചിരുന്നത്. ഇന്ന് ശാസ്ത്രലോകം പൂർണമായും തള്ളിക്കളഞ്ഞ ഒരു സിദ്ധാന്തമാണിത്.

സുര്യന് ഇണയായി മറ്റൊരു നക്ഷത്രം ഉണ്ടായിരുന്നു എന്നും അത് സൂപ്പർനോവയായി പൊട്ടിത്തെറിക്കുകയും (കൊള്ളിമീനല്ല, ബെഥലത്തിലെ നക്ഷത്രം പോലെ ഒന്ന്) ചെറുതുണ്ടങ്ങളെമാത്രം സുര്യന്റെ ആകർഷണവലയത്തിൽ അവശേഷിപ്പിച്ചുകൊണ്ട് ദൂരേക്ക് രക്ഷപെടുകയും ചെയ്തു എന്നാണ് മറ്റൊരു സിദ്ധാന്തം.

സൂര്യനുചുറ്റും ആദ്യം മുതൽകേ ഉണ്ടായിരുന്ന നേർത വാതകപടലം കട്ടികൂടി ഘനീഭവിച്ചാണ് ഗ്രഹങ്ങൾ ഉണ്ടായതെന്നായിരുന്നു പ്രസിദ്ധനായ ലപ്ലാസിന്റെ സിദ്ധാന്തം. അടുത്തകാലം വരെപ്പോലും പലരും ഇതിൽ വിശ്വസിച്ചിരുന്നു.

അനന്ത പ്രപഞ്ചത്തിലൂടെയുള്ള പ്രയാണവേളയിൽ സൂര്യന് ഭീമമായ ഒരു ധൂമ-ധൂളി പടലത്തിലൂടെ കടന്നുപോകാൻ സംഗതിവരികയും അപ്പോൾ സംഭരിച്ച പിണ്ഡങ്ങൾ പിന്നീട് ഗ്രഹങ്ങളും മരുമായി രൂപാന്തരപ്പെടുകയും ചെയ്തുവെന്നാണ് ഓട്ടോഷ്മിഡ്തിന്റെ അഭിപ്രായം.

സൌരയൂഥത്തിന്റെ ഉല്പത്തിയെക്കുറിച്ച് പരക്കെ അംഗീകരിക്കപ്പെട്ട ഒരു സിദ്ധാതം ഇനിയും ഉണ്ടാവേണ്ടതായാണ് ഇരിക്കുന്നത്. എങ്കിലും ‘ഭൂമി’ യെന്ന ഗോളത്തിന്റെ ‘പ്രായ‘ത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ സാമാന്യമായ

44
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/43&oldid=172084" എന്ന താളിൽനിന്ന് ശേഖരിച്ചത്