താൾ:VairudhyatmakaBhowthikaVadam.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു




തന്റെ വർഗത്തിന്റെ ആവിർഭാവം മുതൽ മനുഷ്യൻ ഈ ചോദ്യങ്ങളെല്ലാം ചോദിച്ചുതുടങ്ങി എന്നു ധരിക്കരുത്. അറിവും അനുഭവവും കൂടുന്നതനുസരിച്ചാണ് ചോദ്യങ്ങൾ കൂടുന്നത്. ആദ്യകാലങ്ങളിൽ മനുഷ്യന്റെ അറിവ് പരിമിതമായിരുന്നു. രാത്രിയും പകലും എങ്ങനെയാണുണ്ടാകുന്നത് എന്നു കൂടി മനുഷ്യന് അറിഞ്ഞുകൂടായിരുന്നു. കാട്ടുതീ, ഇടിവെട്ട്, കാറ്റ്, മഴ തുടങ്ങി അനേകം പ്രതിഭാസങ്ങൾ പലപ്പോഴും അവന്റെ ജീവനെ ഹനിക്കുന്നവയാണ്; ഭയപ്പെടേണ്ടവയാണ്. ഇവയുടെ ഒന്നും കാരണം അറിഞ്ഞുകൂടാ. ആദ്യമൊന്നും ഇവയുടെ കാരണമെന്തെന്നു ചോദിക്കാൻകൂടി അവനറിഞ്ഞു കൂടായിരുന്നു. കാരണം ആരായുക എന്നു പറഞ്ഞാൽ വ്യക്തമായ ഒരു ശാസ്ത്രീയബോധത്തിന്റെ, ശാസ്ത്രീയ സമ്പ്രദായത്തിന്റെ ബീജാവാപം നടന്നു കഴിഞ്ഞു എന്നാണർഥം. കല്ലുകൊണ്ടും എല്ലുകൊണ്ടും പ്രാകൃതായുധങ്ങൾ നിർമ്മിച്ചു. മൺപാത്രങ്ങളും മറ്റുമുണ്ടായി. ഭാഷ വികസിച്ചു. പക്ഷേ, അന്നൊന്നും ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാൻ അവൻ പഠിച്ചില്ല. പിന്നീട് വളരെ കാലത്തിനുശേഷം, കൃഷിയും കാലിവളർതലുമെല്ലാം നടപ്പിലായശേഷം മാത്രമാണ് ഇത്തരം സമഗ്രങ്ങളായ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ പുരോഗതിയും പ്രകൃതിപ്രതിഭാസങ്ങളുടെ കാരണങ്ങൾ ആരായാനുള്ള ശ്രമവും അവസാനം മനുഷ്യനെ പ്രകൃതിശാസ്ത്രങ്ങളിലേക്കു നയിച്ചു. അതു പോലെതന്നെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയും മനുഷ്യരുടെ പെരുമാറ്റങ്ങളെയും പറ്റിയുള്ള പഠനം അവസാനം സാമൂഹ്യശാസ്ത്രങ്ങളിലേക്കും നയിച്ചു. എല്ലാറ്റിനേയും കൂടി സമഗ്രമായി സമ്മേളിപ്പിക്കാനുള്ള ശ്രമം ദർശനങ്ങളിൽ ചെന്നെത്തി. ഇവയ്ക്കാകട്ടെ പ്രകൃതിശാസ്ത്രങ്ങളെക്കാളും സാമൂഹ്യശാസ്ത്രങ്ങളെക്കാളും പഴക്കമുണ്ട്.

പ്രകൃതിയിലെ ദ്രവ്യത്തെയും ഊർജത്തെയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ഭൗതികം.

അണുക്കളുടെയും തന്മാത്രകളുടെയും പരസ്പര സംയോഗങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം.

സചേതനങ്ങളായ വസ്തുക്കളുടെയും അവയുടെ ഉൽപാദനബന്ധങ്ങളെപ്പറ്റിയും പഠിക്കുന്ന ശാസ്ത്രശാഖയാണ് സാമ്പത്തിക ശാസ്ത്രം.

അളവുകളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ഗണിതം

ദർശനം അഥവാ തത്വശാസ്ത്രം ആകട്ടെ ഇവയെ എല്ലാറ്റിനേയും പറ്റി മനസിലാക്കുവാൻ ശ്രമിക്കുന്നു. തനിക്കു ചുറ്റുമുള്ള വസ്തുക്കൾ, പ്രതിഭാസങ്ങൾ, സമൂഹങ്ങൾ, സമൂഹബന്ധങ്ങൾ തുടങ്ങി സകലതിനെയും പറ്റിയും അവയ്ക്കെല്ലാം തമ്മിലുള്ള പരസ്പരബന്ധങ്ങളെയും അതിൽ വരുന്ന

16
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/15&oldid=210698" എന്ന താളിൽനിന്ന് ശേഖരിച്ചത്