താൾ:VairudhyatmakaBhowthikaVadam.djvu/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മാണെന്ന് അദ്ദേഹത്തിന്റെ പിൻഗാമികൾ പറയുന്നു. ഏതാണ് ശരി? ശാശ്വതമായ സത്യം ഒന്നേയുള്ളൂ. അതാണ് ഈശ്വരൻ, പരബ്രഹ്മം.അവർ പറയുന്നു: "ചൂടും തണുപ്പും ആപേക്ഷികം മാത്രമല്ലേ? തണുത്ത വെള്ളത്തിലും നല്ല ചൂടുള്ള വെള്ളത്തിലും കുറേ നേരം ഇട്ടു വച്ച കൈകൾ രണ്ടും ഒരുമിച്ച് ഇളം ചൂട് വെള്ളത്തിൽ വെച്ചാൽ ഒരു കയ്യിന് വെള്ളം ചൂടുവെള്ളമായും മറ്റേതിന് അത് തണുത്ത വെള്ളമായും അനുഭവപ്പെടുന്നു. നമ്മുടെ സ്പർശനേന്ദ്രിയത്തെ നമുക്ക് വിശ്വസിക്കാമോ? പച്ചവെള്ളത്തിന് മധുരമുണ്ടാക്കുന്ന ( നെല്ലിക്ക ചവച്ച ശേഷം) നാക്കിനെ നമുക്ക് വിശ്വസിക്കാമോ? നമ്മുടെ കണ്ണും ചെവിയുമൊക്കെ നമ്മെ എത്രയോ തവണ വഞ്ചിച്ചിട്ടുണ്ട്. നമുക്ക് ഓരോരുത്തർക്കും എത്രയോ അനുഭവമുണ്ടായിരിക്കും." അങ്ങനെ പഞ്ചേന്ദ്രിയങ്ങളെക്കൊണ്ട് ലോകത്തെപ്പറ്റി നമുക്ക് ലഭിക്കുന്ന അറിവ് പൂർണ്ണമോ യഥാർത്ഥമോ അല്ല എന്നവർ വാദിക്കുന്നു. മനനം കൊണ്ട്, 'ഉൾകാഴ്ച' കൊണ്ട് കിട്ടുന്ന അറിവേ യഥാർഥമായിരിക്കൂ എന്നവർ വാദിക്കുന്നു. 'അറിവ്', 'യാഥാർഥ്യം' , 'സത്യം' മുതലായ വാക്കുകളുടെ അർഥം തന്നെ അവ്യക്തമാക്കുകയാണവർ ചെയ്യുന്നത്! ശാസ്ത്രബോധത്തിൽ അതിപ്രാധാന്യമർഹിക്കുന്നതാണ് ഇവയെപ്പറ്റിയുള്ള വ്യക്തത. കാരണം തൊഴിലാളികൾ ഇന്ന് ആശയക്കുഴപ്പത്തിലാണ്. തങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തേണ്ട എന്ന് ഒരൊറ്റ തൊഴിലാളിയും വിചാരിക്കില്ല. സാധനങ്ങളുടെ വില വാണംപോലെ കയറുമ്പോൾ, കൂടുതൽ വേതനം വേണ്ട എന്നൊരാളും പറയില്ല. എന്നിരിക്കിലും തൊഴിലാളികളിൽ നല്ലൊരു ശതമാനം വിലക്കയറ്റത്തിന് കാരണമായവരുടെ, തൊഴിലാളികൾ കൂടുതൽ കൂലി ചോദിക്കരുതെന്ന് പറയുന്നവരുടെ, പിന്നിൽ അണിനിരക്കുന്നുണ്ടല്ലൊ. ഇന്ത്യയെ 'സോഷ്യലിസ'ത്തിലേക്ക് നയിക്കാൻ മുന്നോട്ടുവന്നിട്ടുള്ള ഒട്ടേറെ രാഷ്ട്രീയപാർടികളുണ്ട്. ഒട്ടേറെ കോൺഗ്രസ് പാർടികൾ, സോഷ്യലിസ്റ്റ് പാർടികൾ, കമ്യൂണിസ്റ്റ് പാർടികൾ മറ്റ് പല പേരുകളിലുമുള്ള പാർടികൾ. ഇവയോരോന്നും തങ്ങളുടേതായ പരിപാടികൾ തൊഴിലാളികളുടെ മുന്നിൽ വെക്കുന്നുണ്ട്. ഇവയിൽ ഏത് ശരി? ഏത് തെറ്റ്? എങ്ങനെ നിശ്ചയിക്കും? ശരി-തെറ്റുകൾ നിശ്ചയിക്കാൻ അറിയാതിരിക്കുകയോ, അതിൽ തെറ്റ് പറ്റുകയോ ചെയ്താൽ ലക്ഷ്യം നേടാനാവില്ല എന്നു മാത്രം.

ഇംഗ്ളണ്ടിലെ തൊഴിലാളിനേതാവായ വെസ്റ്റൺ വാദിച്ചു: തൊഴിലാളികൾക് കൂലിക്കൂടുതൽ കൊടുത്താൽ, സാധനങ്ങളുടെ വില കൂടുക മാത്രമായിരിക്കും ഫലം എന്ന്. ആ സിദ്ധാന്തത്തിന്റെ പൊള്ളത്തരം മാർക്സ് പൊളിച്ചുകാട്ടി. എങ്കിലും എല്ലാവർക്കും അത് വിശ്വാസമായില്ല. ഇന്നും പലർകും വിശ്വാസമായിട്ടില്ല. വെസ്റ്റന്റെ പിൻഗാമികളായ തൊഴിലാളിനേതാക്കളുടെ പിന്നിൽ അണിനിരക്കുന്നു തൊഴിലാളികളിൽ നല്ലൊരുഭാഗം. എന്നാൽ ലോകത്തിന്റെ മൂന്നിലൊരുഭാഗം പ്രദേശത്തെ തൊഴിലാളികൾകും ജനങ്ങൾകാ

123
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/122&oldid=172042" എന്ന താളിൽനിന്ന് ശേഖരിച്ചത്