മുകളിൽ കൊടുത്ത അപഗ്രഥനം ഇന്ന് നാം നമുക്കു ചുറ്റും കാണുന്ന യാഥാർത്ഥ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നില്ല എന്ന് കാണാൻ പ്രയാസമില്ല. കാര്യം ശരിയാണ്. കാരണം ഇന്ന് നമ്മുടെ സമൂഹത്തിൽ ശുദ്ധതൊഴിലാളികളും ശുദ്ധ മുതലാളിമാരും മാത്രമല്ല ഉള്ളത്. ഭൂവുടമകളുണ്ട്, കൃഷിക്കാരുണ്ട്, കച്ചവടക്കാരുണ്ട്, കലാകാരൻമാരുണ്ട്....അങ്ങനെ പലരും. തങ്ങളുടെ "അദ്ധ്വാനശേഷിയല്ലാതെ മറ്റൊന്നും കൈമുതലായി ഇല്ലാത്ത" തൊഴിലാളികളുമുണ്ട്. ഈ അവസാനം പറഞ്ഞവരുടെ എണ്ണമാകട്ടെ വർധിച്ചുവരികയാണുതാനും. പണ്ടുകാലത്ത്, ഏറെ പിന്നോക്കമൊന്നും പോകണ്ട നൂറോ നൂറ്റമ്പതോ കൊല്ലം മതി, ഇവരിൽ ഭൂരിപക്ഷം പേർകും കുറച്ച് ഭൂമിയും മറ്റു ചില സ്വത്തുക്കളുമുണ്ടായിരുന്നു. അപ്പോൾ മുതലാളിമാർക് ലാഭമുണ്ടാക്കാനുള്ള വകുപ്പുമുണ്ട്. ഓരോ കൂട്ടരെ ഓരോ കൂട്ടരെ ആയി പാപ്പരാക്കിക്കൊണ്ടാണ് മുതലാളിത്തം വളർനത്. ഇന്നും ആ പ്രക്രിയ തുടരുന്നുണ്ട്. നമുക്കോരോരുത്തർക്കും അനുഭവപ്പെടുന്നുമുണ്ട്. പാപ്പരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഇനിയും പാപ്പരീകരിക്കപ്പെടാതെ അവശേഷിക്കുന്നവരുടെ എണ്ണം കുറയുന്നതിനനുസരിച്ച്, ലാഭമുണ്ടാക്കാനുള്ള, മുതലാളിയായി നിലനിൽകാനുള്ള മുതലാളിയുടെ കഴിവ് കുറയുന്നു. അപ്പോൾ മുതലാളിമാർ തമ്മിൽ തമ്മിൽ മത്സരം വർധിക്കുന്നു. താരതമ്യേന കഴിവു കുറഞ്ഞ മുതലാളിമാർ തകരുന്നു. അവരെ തകർതുകൊണ്ടല്ലാതെ, മറ്റൂള്ള മുതലാളിമാർക്, അതായത് മുതലാളിത്തത്തിനു തന്നെ നിലനിൽകാനാവില്ല. ഓരോ രാജ്യത്തിനുമകത്തെ കുത്തകകളുടെയും ലോകമാകെ എടുക്കുമ്പോൾ സാമ്രാജ്യത്വത്തിന്റെയും വളർച കാണിക്കുന്നത് ഈ പ്രതിഭാസത്തെയാണ്. അതുപോലെ മുതലാളിമാർക് വളരണമെങ്കിൽ പണി എടുപ്പിക്കാൻ തൊഴിലാളികളെ കിട്ടണം; അസംസ്കൃതപദാർത്ഥങ്ങളും വെള്ളം, ഭൂമി മുതലായവയും അവരുടെ വരുതിയിൽ വരണം. കൃഷിക്കാരും ജൻമിമാരും കുടിയാൻമാരും അവരുടെ ഭൂമികളിൽ പണിയെടുക്കുന്ന തൊഴിലാളികളും മുതലാളിയുടെ കൂടെ പണിക്ക് വരില്ല, കാർഷികമേഖലയിൽ മാറ്റം വരുത്തുകയും ജൻമിമാരെ ഇല്ലാതാക്കി ഭൂമിയെയും ഒരു ക്രയവിക്രയച്ചരക്കാക്കി മാറ്റുകയും കൂടുതൽ കൂടുതൽ ആളുകളെ കാർഷികരംഗത്തുനിന്നും മോചിപ്പിക്കുകയും ചെയ്യേണ്ടത് മുതലാളിത്തത്തിന്റെ വളർചക്ക് ആവശ്യമാണ്. ഇതാണ് 15-16 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ നടന്നത്; കഴിഞ്ഞ ഒന്നരനൂറ്റാണ്ടുകാലത്ത് ഇന്ത്യയിലും നടന്നത്. ഭൂമി നഷ്ടപ്പെട്ടും പരമ്പരാഗത തൊഴിൽ നഷ്ടപ്പെട്ടും കമ്പനിപ്പണിക്കാരായിത്തീർന നുറ്റുക്കണക്കിനുപേരെ നമുക്കോരോരുത്തർകും ഓർമിക്കാൻ കഴിയും. തനിക്കുള്ളത് നഷ്ടപ്പെടുന്നതിനെ എല്ലാവരും ചെറുക്കും. അത്തരം ചെറുത്തുനിൽപുകളും സംഘട്ടനങ്ങളും ധാരാളം നടന്നിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലും എത്രയെത്ര കർഷക കലാപങ്ങൾ നടന്നിട്ടുണ്ട്. തൊഴിലാളികളുടെ സമരങ്ങളാണെങ്കിലോ, അതിന് കയ്യും കണക്കുമില്ല.
അങ്ങനെ മുതലാളിയും തൊഴിലാളിയും തമ്മിൽ പരിഹരിക്കാനാവാത്ത ഒരു വൈരുധ്യം കാണാം. അതേ സമയം ഒരു കൂട്ടരില്ലാതെ മറ്റേ കൂട്ടർക് നില-