94 ഉത്തരരാമചരിതം.
കഷ്ടമാവരാകിയെ പ്രിയനാം പതിയിൽനി-
ന്നത്തരം വേർപെടുത്താനെന്നെക്കും മഹാഖലൻ.
ഉത്തമൻ മുണീന്ദ്രനു തൽസ്ഥിതി കണ്ടനേര-
മത്യന്തകാരുണ്യത്താൽ ഹൃദയം ദ്രവിച്ചുപോയ്
ദു:ഖതപ്തയാം ക്രൗഞ്ചപ്പിടയെബ്ബാഷ്പാകുല-
മുൾക്കനിവോടും നോക്കി നിന്നഥ മുനീശ്വരൻ
എത്രയുമധർമ്മമിതെന്നോതിക്കാട്ടാളനെ-
പ്പാർത്തിതു തദാ പുറപ്പെട്ടിതിശ്ശാപോക്തിയും. 100
മദനോന്മത്തമാം ക്രൗഞ്ചമിഥുനം തന്നിലൊന്നിനെ
വധിക്കയാൽ ചിരം ജീവിച്ചിരിക്കില്ല നിഷാദ നീ.
ശ്ശോകരൂപമായേവമറിയാതെത്താൻ ചൊന്ന
ശോകജവാക്യം വീണ്ടുമോർത്തോർത്തക്കവീശ്വരൻ
രാഘവരാജവൃത്തമത്തരം വൃത്തബദ്ധ-
മാകിയ സങർഭമായ് നിർമ്മിപ്പാനുറച്ചുതേ.
ധന്യനാം പ്രാചേതസൻ കവികൾക്കാദ്യൻ മുനി
പുണ്യയാം തമസയിൽ സ്നാനം ചെയ്തനന്തരം
പർണ്ണശാലയിൽ ചെന്നു ധ്യാനമാർന്നുടൻ രാമ-
മന്നവവൃത്തം ദിവ്യചക്ഷുഷാ പാർത്തീടിനാൻ.
എത്രയും നിഗുഢമാം വിചാരമ്പോലും മുനി-
സത്തമൻ യോഗദൃഷ്ട്യാ കണ്ടതിസന്തുഷ്ടനായ്
ഉത്തമോത്തമം രാമായണമാമാദികാവ്യം
നിസ്തുലം കവിമാർഗ്ഗദർശകം തീർത്താനഹോ.
ഉന്നതാശയൻ ത്രികാലജ്ഞനക്കവിവരൻ
പിന്നെത്തൻ കൃതിയിലങ്ങാറു കാണ്ഡത്തോളവും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |