പത്താം സർഗ്ഗം. -93
ശുദ്ധമാം ശീലംകൊണ്ടുമഗ്ര്യാനുഭവംകൊൺതു- മുത്തമക്ഷത്രധർമ്മത്തിങ്കലെ നിഷ്ഠകൊണ്ടും സത്തായവിനയാദികൊണ്ടുമജ്ജനകജാ- പുത്രന്മാർ മാതൃചിത്തതാപമൊട്ടാറ്റീടിനാർ.
ഭാനുവംശ്യന്മാർ വാർദ്ധക്യത്തിലേൽക്കുന്ന പുണ്യ- കാനനവാസം രാമൻ യൗവനപ്രായത്തിലും രാമപുത്രന്മാർ ബാല്യത്തിലുമാചരിപ്പതി- നീമട്ടിലുണ്ടായ് വിധിയെന്നോർത്തു വാല്മികീയും ഇങ്ങിനെ വാഴുംകാലമന്നൊരു നളമ്മുനി- പുംഗവൻ ചെന്നാൽ തമസാനദീതടാന്തികേ. അന്നേരം നനാഹംസസാരസനിഷേവിത- മന്നദീജലം കണ്ടു കൗതുകം പൂണ്ടാൻ തുലോം. -80
സന്താപമേതും വരാതുള്ള സജ്ജനങ്ങൾത- ന്നന്തരംഗംപോൽ തെളിഞ്ഞുല്ലോരപ്പാനീയവും അന്തരമെന്യേ തിങ്ങും തീരകാനനഭൂവും സന്തൂഷ്ട്യാവാഴും വിഹഗങ്ങൾതൻ വിലാസവും പിന്നെയും നോക്കി നോക്കി നന്ദിച്ചുകൊണ്ടമ്മുനി- വൃങനായകനങ്ങു നിർക്കുമദ്ദശാന്തരേ കങർപ്പക്രീഡചെയ്തു രമിക്കും ക്രൗഞ്ചങ്ങളി- ലൊന്നിനെയൊരുവേടൻ വന്നെയ്തു വീൾത്തീടിനാൻ.
ചോരയിൽ മുങ്ങിയേറും പ്രാണവേദനകൊണ്ടു
പാരമായ് ചിറകുകളിട്ടടിച്ചുരണ്ടഹോ
പാരതിലുഴയ്ക്കും തൻപതിയെക്കണ്ടാക്രൗഞ്ചി
നീറുന്ന ശോകാൽ കരഞ്ഞാളതിദീനസ്വരം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |