താൾ:Uthara rama charitham Bhashakavyam 1913.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒമ്പതാം സർഗ്ഗം 87

മട്ടുതൻ സൈന്യത്തെയൊക്കവേ വെന്നുടൻ ശത്രുഘ്നനെത്തുന്നതു കണ്ട നേരമാ രാത്രിഞ്ചരൻ ക്രോധമൂർച്ചിതനായ്പരം മത്തദ്വിപങ്ങളെപ്പോലെ നേരിട്ടഥ മർത്ത്യദൈത്യേശ്വരന്മാർ പൊരുമന്തരേ വ്യത്യാസമാരിലും കാണാതെ മധ്യസ്ഥ- വൃത്യാ ജയലക്ഷ്മിയും നോക്കിനിന്നുതേ. ദൈത്യേന്ദ്രശസ്ത്രജാലങ്ങൾ ശത്രുഘ്നനും ശത്രുഘ്നശസ്ത്രജാലങ്ങൾ ദൈത്യേന്ദ്രനും ക്ഷിപ്രം മുറിച്ചണപ്രായമാക്കി ദിവ്യ പുഷ്പവർഷങ്ങളിൽ ചേർത്തി വീൾത്തി ചിരം. ശത്രുഘ്നവീര്യം പൊറുത്തുകൂടാഞ്ഞഥ ശക്തിമാനാം ലവണൻ മഹാദാരുണൻ മൃത്യുദണ്ഡാഭമാം കുന്തമെടുത്താശു മർത്ത്യേന്ദ്രഫാലത്തിലാഞ്ഞിടിച്ചാനഹോ. സ്രസ്താംഗനായി ബ്ഭവിച്ചാൻ നരേശ്വരൻ അല്പനേരം കൊണ്ടു വീണ്ടു ജ്വലിച്ചിതു ക ല്പാ ന്ത കാ ലാ ഗ്നി തു ല്യ തേ ജ സ്സൊ ടും. 160 ദുഷ്ട! നീ ജിവലോകത്തിനുണ്ടാം ഗതി - .യിക്ഷണം കണ്ടുകൊൾകെന്നുരച്ചഞ്ജസാ. പൃഥ്വീപതീന്ദ്രനെന്നും താനമോഘമാ മസ്ത്രം ഗ്രഹിച്ചതു കയ്യിലിട്ടാട്ടിനാൻ കത്തി ജ്വലിക്കുമഗ്ഘോരാസ്ത്രതേജസ്സു
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/92&oldid=172008" എന്ന താളിൽനിന്ന് ശേഖരിച്ചത്