താൾ:Uthara rama charitham Bhashakavyam 1913.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 ഉത്തരരാമചരിതം

രുദ്രായുധമൊഴിച്ചന്യശസ്ത്രങ്ങളും യുദ്ധവൈദഗ്ദ്യമേറും സൈന്യനാഥരും സത്വരമെത്തി ദൈത്യേന്ദ്രപാർശ്വേ തദാ. 120 ക്രോധവുമുത്സാഹവും ദ്വിഗുണീഭവി- ച്ചാഹവശംഘം മുഴക്കി സൌമിത്രിയും കാണായിതു ചുററുമപ്പോൾ നരവീര- സേനകളും വ്യൂഹമായങ്ങു നില്പതും. പിന്നെയല്പം നേരമുണ്ടായ സംഗര -

  മന്നാ ലു ര പ്പ തി ന്നാ വ ത ല്ലേ തു മേ.

ദാനവസേനതൻ സിംഹനാദങ്ങളും ദാനവശ്രേഷ്ഠഘോരാട്ടഹാസങ്ങളും മാനവേന്ദ്രൻ തന്റെ ഞാണൊലിഘോഷവും വാനവർതന്നത്ഭുതോൽഭുതഘോഷവും ഭല്ലങ്ങൾ പോകുമ്പോളുള്ള ഘോഷങ്ങളും വല്ലാതെ മേൽമേൽ മുഴക്കി ദിഗന്തരം. യുദ്ധമേവം മഹാഭീഷണമായ് ക്ഷണ- മാത്രം കഴിഞ്ഞൊരു നേരത്തിലഞ്ജസാ നോക്കുന്ന ദിക്കിലെല്ലാം ദൈത്യയോധർക്കു ശത്രുഘ്നനെക്കാണുമാറായി ഭവിച്ചുതേ. ഉദ്രിക്തസൈന്യം ഝടിതി ഭേദിച്ചങ്ങു ദൈത്യേന്ദ്രനേർക്കു സൌമിത്രി ചെല്ലുംവിധൌ നേർത്തു നിന്നുള്ളവരെല്ലാം ദഹിച്ചിത- ശ്ശത്രുഘ്നദാവാനലേ ശലഭോപമം. മിത്രദേവൻ തോവൃന്ദം ഹനിച്ചിടും - 140
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/91&oldid=172007" എന്ന താളിൽനിന്ന് ശേഖരിച്ചത്