Jump to content

താൾ:Uthara rama charitham Bhashakavyam 1913.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരരാമചരിതം.

ദിശകളടിമങ്ങീ, ദിവസകരകരനികര-
മുടനുടനഹോ ദഹനപരിപതനവിദ്രുതി തുടങ്ങീ.
ഭൂദേവി തൻ‌ഹൃദയഖേദാനലപ്പുകക-
ളൂതുന്നപോലെയിരുൾ പൊങ്ങീ, ജഗതിയതിൽമുങ്ങീ.
ജനതതി പരുങ്ങീ, സപദി ബഹു തീപ്പൊരികൾ
തുരുതുരെ നിറഞ്ഞ വിധമുപരിയ്ഉഡുപാവലി വിളങ്ങീ.
പൃഥ്വീസുതാദയിതഹൃത്തും മഹാകദന-
ഗത്തൎത്തിലന്ധത കലർന്നൂ, സഹജരുമുഴന്നൂ,
കനമഴലിയന്നൂ, വിധിഗതിയിതെന്നരുളി-
യനുജരെയയച്ചു നൃപനണിനിലയനം പ്രതി നടന്നൂ.
സൽപത്നീസീത ചിലതുൾപ്രേമമാന്നൎരുളു-
മപ്പോളവൻ ബത ദഹിച്ചൂ, ധൃതിയതു മറച്ചൂ,
പുനരപി ചലിച്ചൂ, ഗഭൎഭരഖേദമൊടു
നിദ്ര പെടുമവളെ മുഹുരശ്രുത്ധരി പെയ്തഥ നമിച്ചൂ.

-------






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/53&oldid=171965" എന്ന താളിൽനിന്ന് ശേഖരിച്ചത്