ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആറാംസഗംൎ
------
രാത്രിയും പോയി പ്രഭാതമായ് ലക്ഷ്മണ-
ന്നാത്തിൎയുമേറ്റം മുഴുത്തിതു മാനസേ
ഭാസ്വാനുദിപ്പതിൻ മുന്നമേ താൻപരി-
ശുഷ്യന്മുഖം സൂതനോടവൻ ചൊല്ലിനാൻ.
ആയ്യൎ! ഞാൻ കൊണ്ടുപോകേണം നൃപാജ്ഞയാ-
ലായ്യൎയാം സീതയെപ്പുണ്യാശ്രമാന്തികേ
ആയതിന്നേതുമേ വൈകാതിഹയുക്ത-
മായുള്ളതേർ വരുത്തീടുക സന്മതേ.
എന്നതു കേട്ടാശു സംബാധഹീനമാം
സ്യന്ദനേ നൻമൃദുമെത്ത വിരിച്ചുടൻ
നന്നായിണങ്ങിയ വാഹങ്ങളെപ്പൂട്ടി
വന്നിതസ്സൂതനും സൌമിത്രിസന്നിധൌ.
ധീരനാം ലക്ഷ്മണൻ തേരിലേറിദ്രുതം
ശ്രീരാമമന്ദിരം പ്രാപിച്ചനന്തരം
സീതതന്നന്തികേ ചെന്നു വന്ദിച്ചിത്ഥ-
മോതീടിനാനുരുകീടും മനസ്സൊടും.
ആയ്യേൎ! ജനകാത്മജേ! നിന്തിരുവടി-
യായ്യൎനോടിന്നലെ യാചിച്ചവണ്ണമേ
സൂയ്യാൎന്വയാധിപനെന്നോടു കല്പിച്ചി-
തായ്യൎയെയാശ്രമദേശേ നയിക്കുവാൻ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sarathkcm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |