ഉത്തരരാമചരിതം
രാമാദിഗുണങ്ങളുമാസ്വദിച്ചഹോ പര-
മാനന്ദനിഷ്പന്ദമായ്ത്തീർന്നിതസ്സഭാതലം.
ദേവനാം വരുണനുമേറ്റവും പ്രസാദിച്ചു
ദേവദത്താഖ്യമായൊരുത്തമശംഖംതഥാ
സായകമൊടുങ്ങാതുള്ളാവനാഴിയും രഘു-
നായകപുത്രന്മാർക്കു സാദരം നൽകീടിനാൻ.
വന്ദ്യനാം വരുണന്തന്നാജ്ഞയാ കുമാരന്മാ-
രൊന്നുരണ്ടു നാൾ തത്ര പാർത്തിതു യഥാസുഖം.
പിന്നെയുൽഫുല്ലനേത്രേന്ദീവരത്തോടും നാഗ-
കന്യമാർ തൂകും മലരേറ്റവർ പോന്നാർ മുദാ.
അംബോധിനാഥൻ കൊടുത്തോരു സമ്മാനമെല്ലാം
തൻപദേ വെച്ചു കുമ്പിട്ടീടുമക്കുമാരരെ.
വമ്പെഴും ദേവപ്രസാദങ്ങൾ കയ്ക്കൊൾകെന്നോതി-
സ്സമ്പ്രീത്യാ ചിരം മൂർദ്ധ്നി നുകന്നാനാചാര്യനും.
അക്കലം മധുരാധിനാഥനാം ശത്രുഘ്നനു-
മഗ്രജന്തന്നെക്കണ്മാനേറ്റവുമുൽകണ്ഠയാ
വിദ്യാസമ്പന്നരായ് തൻസവിധേ വാഴും നിജ-
പുത്രരെ സ്വരാജ്യത്തിൻ ഭാരമങ്ങേൽപ്പിച്ചുടൻ
സൈന്യങ്ങളോടും പുരപ്പെട്ടഥ വാൽമീകിതൻ
പർണശാലോപാന്തത്തിലെത്തിനാൻ സന്ധ്യാഗമേ. 160
ധന്യനാം മുനീന്ദ്രനും ലവണാന്തകൻതന്നെ
നന്ദിച്ചാദരാൽ സൽക്കരിച്ചിതു വഴിപോലെ.
യാമിനീകാലത്തൊരു പർണ്ണശാലയിലങ്ങു
രാമനാം മഹാത്മാവിൻ ചരിതം മനോഹരം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |