പത്താംസർഗ്ഗം
കോമളധ്വനീയോടും രാഗമൂർഛന ചേർത്തു
തൂമയിൽ പാടുന്നതു കേൾക്കായിതത്യൽഭുതം.
വാതശൂന്യമാം ശീതരാത്രിയിൽ മഞ്ഞുമ്പൊഴി-
ച്ചേതുമേ ചലിക്കാത്ത പാദപജാലം പോലെ
മേദിനീനാഥസൈന്യമാകവേ കയ്യും കൂപ്പി
മോദാശ്രുമേന്മേൽ തൂകീ നിഷ്പന്ദം നിന്നാർ തദാ.
ബുദ്ധിമാന്മാരിലഗ്രേസരനാം ശത്രുഘ്നനു-
മത്യന്തദീർഘം വീണ്ടും നിശ്വസിച്ചനുക്ഷണം
എത്രയും മുമ്പു കഴിഞ്ഞീടിന വൃത്താന്തങ്ങ-
ളത്രയുമപ്പോൾ നടക്കും വിധം കേട്ടീടിനാൻ.
എന്തഹോ കേട്ടതിപ്പോളേതു ദിക്കിതു പാർത്താൽ
ഹന്ത നാമെല്ലം സ്വപ്നം കണ്ടിതെന്നായീടുമോ
എന്തൊരൽഭുതമേവമോർത്തഥ പരസ്പരം.
ചിന്തിക്കും സേനാധിപരോടു ചൊല്ലിനാൻ നൃപൻ.
ദിവ്യരാം യോഗീന്ദ്രന്മാർ വസിക്കും ദേശങ്ങളി-
ലീവിധമോരൊ മഹാശ്ചര്യങ്ങളുണ്ടാകുമേ 180
ഭാവകൌതുകാലതിൻ തത്വമാരായുന്നതു
കേവലമയുക്തമെന്നോർത്തു നാമടങ്ങണം.
ഇത്ഥമസ്സൈന്യങ്ങളെയടക്കി പ്രഭാതത്തി-
ലുത്ഥാനം ചെയ്തു മുനിതൻപദം വന്ദിച്ചുടൻ
യാത്രയുമറിയിച്ചു പുറപ്പെട്ടിതു ദേഹ-
മാത്രംകൊണ്ടവൻ മനസ്സങ്ങു താൻ തങ്ങീ ചിരം.
ഉന്നിദ്രശോഭതേടും സ്യന്ദനമേറിപ്പട-
യൊന്നിച്ചു ശീഘ്രം പോകുന്നേരവുമവന്നഹോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |